Sunday, November 19, 2017 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 19 Nov 2017 01.55 AM

കേരളത്തിലെ മുന്നണിരാഷ്‌ട്രീയം കലങ്ങുന്നു; സി.പി.ഐയുടെ ‘കലഹം’ കോണ്‍ഗ്രസ് സംഖ്യത്തിന്റെ ഭാഗമാകാന്‍; ചെന്നിത്തലയുടെ നിലപാട്:​ മാണി ഇടത്തോട്ട്‌

uploads/news/2017/11/166836/k.m.-mani-kanam.jpg

കോട്ടയം: സി.പി.ഐയുടെ മനസ്‌ വലത്തോട്ടും കേരള കോണ്‍ഗ്രസിന്റേത്‌ ഇടത്തോട്ടുമെന്ന്‌ സി.പി.എം. സമ്മേളനങ്ങളില്‍ സജീവചര്‍ച്ച. വരുംനാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക ഈ രണ്ടു കക്ഷികളാകുമെന്നാണു ലോക്കല്‍ സമ്മേളനങ്ങളിലുണ്ടായ പൊതുവിലയിരുത്തല്‍. ഇതോടെ കേരള രാഷ്‌ട്രീയത്തില്‍ കൂടുതല്‍ ചരടുവലികള്‍ക്കും കാലുവാരലിനും കളമൊരുങ്ങും.

ദേശീയനയത്തിന്റെ ഭാഗമായാണു സി.പി.ഐ സംസ്‌ഥാന നേതൃത്വത്തിന്റെ സഞ്ചാരമെന്നു തിരിച്ചറിഞ്ഞാണ്‌ സി.പി.എം. ഇടപെടലുകള്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാവിയില്‍ രൂപപ്പെടാനിടയുള്ള ദേശീയ വിശാലസംഖ്യത്തിന്റെ ഭാഗമാകാന്‍ സി.പി.ഐ തയാറെടുക്കുകയാണ്‌. സി.പി.എം ഇതിനെതിരാണ്‌. എന്നാല്‍, കേരളത്തിനു പുറത്ത്‌ കോണ്‍ഗ്രസുമായി യോജിക്കുന്നതിനു വിരോധമില്ലാത്ത സി.പി.എം ഇവിടെ സ്വീകരിക്കുന്ന നിലപാട്‌ ഇരട്ടത്താപ്പാണെന്നു സി.പി.ഐ. വിലയിരുത്തുന്നു. ഇതിനു പിന്നാലെ തോമസ്‌ ചാണ്ടി വിഷയത്തിലും ഉടക്കിയതോടെ ഇരുപാര്‍ട്ടികളുടെയും മനസ്‌ രണ്ടുവഴിക്കായി.

കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തില്‍ നാളുകളായി സി.പി.എമ്മിനു കണ്ണുണ്ട്‌. മാണിയുടെ മനസ്‌ ഇടത്തേക്കാണെന്ന വിലയിരുത്തല്‍ ഇതിന്റെ ഭാഗമാണ്‌. കേരള കോണ്‍ഗ്രസിന്റെ അടിത്തറയെന്നു വിശേഷിപ്പിക്കാവുന്ന കര്‍ഷകസംഘടനകളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ സി.പി.എമ്മിന്‌ അനുകൂലമായതും പാര്‍ട്ടിയെ ഈ വഴിക്കു ചിന്തിപ്പിക്കുന്നു. മധ്യതിരുവിതാംകൂറിലെ പ്രധാന കര്‍ഷക പ്രസ്‌ഥാനമായ ഇന്‍ഫാം ഇടതിന്‌ അനുകൂലമാണ്‌. ഇടതു മുന്നണിക്കൊപ്പമുളള സ്‌കറിയ തോമസ്‌ മുന്നില്‍ നില്‍ക്കുന്നതും മാണിയെ എല്‍.ഡി.എഫില്‍ എത്തിക്കാനാവുമോയെന്നു നോക്കാനാണ്‌. മാണിയെ കൂടെക്കിട്ടിയാല ബാലികേറാ മലയായ മധ്യതിരുവിതാംകൂറിലും സി.പി.എമ്മിനു പിടിമുറുക്കാനാകൂ.

ചെന്നിത്തല വിഭാഗത്തിനു മാണിവിഭാഗത്തെ തിരിച്ചുവിളിക്കുന്നതിനോട്‌ എതിര്‍പ്പുണ്ട്‌. ഇതു മുതലാക്കുകയാണു സി.പി.എം. ലക്ഷ്യം. എന്നാല്‍, സി.പി.ഐ. നിലപാടുകളെയും പ്രസ്‌താവനകളെയും ചെന്നിത്തലയും കൂട്ടരും പിന്തുണയ്‌ക്കുന്നു. വരുംകാല മുന്നണിബന്ധങ്ങളുടെ സൂചനയായാണ്‌ ഇതു കണക്കാക്കുന്നത്‌. മാണി ഇടതിലേക്കു പോയാല്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ വിഭാഗം യു.ഡി.എഫിലേക്കു വരും. പി.സി ജോര്‍ജും യു.ഡി.എഫിലെത്താം.

ഷാലു മാത്യു

Ads by Google
Sunday 19 Nov 2017 01.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW