Sunday, November 18, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 18 Nov 2017 08.53 PM

മോഡിയും ജെയ്റ്റ്‌ലിയും കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ടി.ടി.വി ദിനകരന്‍

TTV Dinakaran , Naredra Modi, Arun Jaitley

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍. മോഡിയും ജെയ്റ്റ്‌ലിയും തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ദിനകരന്‍ ആരോപിച്ചു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിനകരന്‍.

ആദായ നികുതി റെയ്ഡിന് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റേയും രാഷ്ട്രീയ പകയാണെന്നും ദിനകരന്‍ ആരോപിച്ചു. അമ്മ ജീവിച്ചിരുന്ന സ്ഥലമാണ് പോയസ് ഗാര്‍ഡന്‍. ക്ഷേത്രത്തെപ്പോലെയാണ് അവിടം അമ്മയുടെ ആത്മാവിനെ പളനിസ്വാമിയും പനീര്‍സെല്‍വവും ചതിച്ചുവെന്നും ദിനകരന്‍ ആരോപിച്ചു. റെയ്ഡില്‍ ഒ.പി.എസും ഇ.പി.എസും മാപ്പ് പറയേണ്ടി വരുമെന്നും ദിനകരന്‍ പറഞ്ഞു.

പോയസ് ഗാര്‍ഡനില്‍ ശശികല ഉപയോഗിച്ചിരുന്ന മുറിയിലും ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. പൊന്‍മുഖത്തിന്റെ മുറിയിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മുറിയില്‍ നിന്ന് ലാപ്‌ടോപ്, നാല് പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW