Wednesday, April 04, 2018 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 18 Nov 2017 03.02 PM

മുലപ്പാല്‍ നിര്‍ബന്ധം

uploads/news/2017/11/166637/Weeklykids181117a.jpg

ആറുമാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. തൂക്കക്കുറവുളള നവജാതശിശുക്കള്‍ക്കും മാസം തികയാതെ ഉണ്ടാകുന്ന കുട്ടികള്‍ക്കും പാലുകുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യത്തെ കുറച്ചുദിവസം ട്രിപ്പുകള്‍ നല്‍കുകയാണ് പതിവ്.

ആവശ്യമായ വിറ്റാമിനുകളും മിനറലുകളും അതിലൂടെ ലഭിക്കും. അതിനുശേഷം പിഴിഞ്ഞെടുത്ത മുലപ്പാല്‍ കൊടുത്തു തുടങ്ങാം. ഹൃദയത്തിനു തകരാറ്, മുച്ചുണ്ട് തുടങ്ങിയവയുളള കുട്ടികള്‍ക്ക് വലിച്ചുകുടിക്കുമ്പോള്‍ ശരിയായ അളവില്‍ പാല്‍ കിട്ടാറില്ല.അതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന പോഷകങ്ങളുടെ അളവു കുറവായിരിക്കും.

ഈ സാഹചര്യത്തിലും പിഴിഞ്ഞെടുത്ത മുലപ്പാല്‍ നല്‍കാവുന്നതാണ്. കുറച്ചുകൂടി പ്രായമാകുമ്പോള്‍ മുലപ്പാല്‍ വലിച്ചുകുടിപ്പിക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ കാത്സ്യം, ഇരുമ്പ് അടങ്ങിയ തുളളിമരുന്നുകള്‍ നല്‍കാം.

പാല്‍ കുടിക്കാത്തതു കാരണം പൊടിപ്പാല്‍ നല്‍കുന്ന പ്രവണത നന്നല്ല. ഇത് കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രണ്ടര വയസുവരെയുള്ള കുട്ടികള്‍ക്കു നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം.

Ads by Google
TRENDING NOW