Saturday, May 19, 2018 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 18 Nov 2017 12.39 PM

50-ാം വയസ്സി​ന്റെ തിളക്കം; ജൂഹിയുടെ സൗന്ദര്യം ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം

uploads/news/2017/11/166611/juhi.jpg

ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ല എന്നു പറയുന്ന പോലെയാണ് ജൂഹി ചൗളയുടെ കാര്യം. 50 വയസ്സായെങ്കിലും സുന്ദരമായ അഴകളവാണ് ജൂഹിക്ക് ഉള്ളത്. വീട്ടില്‍ തന്നെയുള്ള ജിമ്മിലാണ് ജൂഹി വര്‍ക്കൗട്ട് ചെയ്യുന്നത്. യോഗ പരശീലനവും ജോഗിങ്ങും ജൂഹി മുടക്കാറില്ല. തേനും നാരങ്ങയും ചേര്‍ത്ത ഒരു ബോട്ടില്‍ വെള്ളം കുടിച്ചാണു ജൂഹിയുടെ ദിവസം ആരംഭിക്കുന്നത്. വെജിറ്റേറിയന്‍ ആണെങ്കിലും മുട്ട കഴിക്കും.

സൗന്ദര്യം - ഓയിലി ഹെയര്‍ ആണു ജൂഹിക്ക്. അതുകൊണ്ട് ആഴ്ചയില്‍ മൂന്നു തവണ ഷാപൂ ചെയ്തു മുടി കണ്ടിഷനര്‍ ചെയ്യും. മാസത്തിലൊരിക്കല്‍ ക്ലീനപ്, പെഡിക്യുര്‍, മാനിക്യുര്‍, ഹെയര്‍ ആന്‍ഡ് ബോഡി സ്പാ തുടങ്ങി സെലിബ്രിറ്റികള്‍ ചെയ്യുന്ന എല്ലാ ബ്യൂട്ടി ട്രീറ്റ്‌മെന്റും ജൂഹിയും ചെയ്യും. ദിവസവും കിടക്കും മുന്‍പു മോയിസ്ചറൈസറും ഐക്രീമും പുരട്ടും. നേര്‍മയായി മുറിച്ച ഉരുളക്കിഴങ്ങ് കണ്ണിനു മീതെ വയ്ക്കും. ക്ഷീണം മാറി കണ്ണുകള്‍ ഫ്രഷ് ആകും. മേക്കപ്പ് റിമൂവ് ചെയ്യാതെ ഉറങ്ങാന്‍ പോകില്ല. ബേബി ഓയില്‍ പുരട്ടിയാണു മേക്കപ്പ് റിമൂവ് ചെയ്യുന്നത്.

uploads/news/2017/11/166611/juhi-1.jpg

ഭക്ഷണം - ബ്രേക്ഫാസ്റ്റിന്, ടോസ്റ്റ് ചെയ്ത ബ്രെഡ്, ഓംലറ്റ് അല്ലെങ്കില്‍ ഓട്‌സ്. അല്ലെങ്കില്‍ ഇഡ്ഡലിയും സാമ്പാറും. കൂടെ ഒരു ഗ്ലാസ്സ് ഫ്രഷ് ജ്യൂസ്. കൊതി തോന്നിയാല്‍ ഒരു കപ്പ് കാപ്പി. ഉച്ചഭക്ഷണത്തിന്, ആദ്യം വെജിറ്റബിള്‍ സൂപ്പ്. പിന്നെ രണ്ടു ചപ്പാത്തി ഒരു ബൗള്‍ നിറയെ ദാല്‍ കറി. ഒപ്പം സാലഡ്. ചോറു കഴിക്കാന്‍ ഇഷ്ടമാണ്. പക്ഷേ ബ്രൗണ്‍ റൈസ് മാത്രം. ലഞ്ചിനുള്ള അതേ വിഭവങ്ങള്‍ തന്നെയാണു ഡിന്നറിനും. നല്ല വിശപ്പുണ്ടെങ്കില്‍ മാത്രമാണ് ജൂഹിയുടെ ഉച്ചഭക്ഷണം കഴിക്കുന്നത്. അല്ലെങ്കില്‍ ഒരു ബൗള്‍ നിറയെ വെള്ളരി, തക്കാളി, കാരറ്റ്, മുളപ്പിച്ച പയര്‍ എന്നിവ ചേര്‍ത്ത സാലഡ് കഴിക്കും. ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കാറില്ല. ബേക്ക് ചെയ്തതോ വേവിച്ചതോ ആയ പച്ചക്കറികളാണിഷ്ടം. ഫ്രൈഡ് ഭക്ഷണം കഴിക്കണമെന്നു തോന്നുമ്പോള്‍ കുറച്ച് ബദാമോ ആല്‍മണ്ടോ കഴിക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ദിവസമാണു ഞായറാഴ്ച. അന്നു മസാലദോശ കഴിക്കും. കൂടെ ഒരു വലിയ ഗ്ലാസ്സ് നിറയെ ബട്ടര്‍ മില്‍ക്കും.

Ads by Google
Saturday 18 Nov 2017 12.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW