Sunday, June 16, 2019 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 17 Nov 2017 03.06 PM

വേറിട്ടു നില്‍ക്കുന്ന നായിക

എന്നെ സംബന്ധിച്ച് വിവാഹം ഒരു നേട്ടമായി തോന്നുന്നില്ല
uploads/news/2017/11/166329/Weeklynetcafethrasha1711a.jpg

1999ല്‍ 'ജോഡി ' എന്ന സിനിമയില്‍ സഹനടിയായി വന്ന തൃഷ 'മൗനം പേശിയതേ' എന്ന സിനിമയിലൂടെയാണ് നായികാപദവി അലങ്കരിച്ചത്.

ചുരുങ്ങിയ കാലംകൊണ്ട് തമിഴ്-തെലുങ്ക് സിനിമകളിലെ മുന്‍നിരനായികയായി ഇവര്‍ മാറിക്കഴിഞ്ഞിരുന്നു. ഇതിനോടകം 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച് പ്രായഭേദമന്യേ ഏവരുടെയും പ്രിയങ്കരിയായി തൃഷ മാറി.

വിവാഹം വേണ്ടെന്നു വച്ചതിന് പിന്നില്‍


പൂവിന് ചുറ്റും പൂമ്പാറ്റ പാറിപ്പറക്കുന്നതുപോലെയായിരുന്നു സിനിമയ്ക്ക് ചുറ്റുമുള്ള തൃഷയുടെ ചുറ്റല്‍. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്ര താരം ശരിക്കും ആസ്വദിച്ചിരുന്നു. മറ്റു താരങ്ങള്‍ തൃഷയുടെ സ്ഥാനം പിടിച്ചുവാങ്ങാന്‍ നോക്കിയെങ്കിലും നടന്നില്ല.

ഇതിനിടയില്‍ ഈ സുന്ദരിയുടെ വിവാഹനിശ്ചയവും നടന്നു. പിന്നീട് കുറച്ച് നാളുകള്‍ താരം സിനിമ വിട്ട് നിന്നു. ക്ഷണക്കത്തുകള്‍ അടിക്കുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ താരം കുറച്ചുനാളുകള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു.

തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായി. വിവാഹത്തിന് 55 ദിവസങ്ങള്‍ ശേഷിക്കെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും തൃഷ പിന്മാറി. ഇതിന് കാരണമായി ധാരാളം ഗോസിപ്പുകള്‍ പുറത്തുവന്നെങ്കിലും ഒടുവില്‍ സത്യം തൃഷ തന്നെ തുറന്നുപറഞ്ഞു.

ആ രഹസ്യമിങ്ങനെ: 'ആരുടെയും പ്രേരണ കൊണ്ടല്ല, മറിച്ച് എന്റെ ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. എന്നെ സംബന്ധിച്ച് വിവാഹം ഒരു നേട്ടമായി തോന്നുന്നില്ല, പകരം നഷ്ടങ്ങളേ ഉണ്ടാകൂ. ഇപ്പോള്‍ നായികാപ്രാധാന്യമുള്ള സിനിമകളാണ് ഞാന്‍ ചെയ്യുന്നത്.

ഒരുപക്ഷേ വിവാഹശേഷം സിനിമയിലേക്ക് വന്നാല്‍ സഹനടിയായി മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. അതെനിക്ക് ഇഷ്ടമല്ല, ഭര്‍ത്താവല്ല, എനിക്ക് വലുത് സിനിമയാണ്.

ഈ മേഖല വിട്ടൊരു ജീവിതം എനിക്കില്ല. '' സിനിമയ്ക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയ ഈ താരത്തിനോട് പക്ഷേ സിനിമ ഇപ്പോള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നത് സംശയമാണ്.

താരത്തിന്റെ പൊട്ടിക്കരച്ചില്‍


ബുദ്ധിമതിയും നിഷ്‌കളങ്കസ്വഭാവത്തിനുടമയുമാണ് തൃഷ. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന പ്രയോഗം ഇവരുടെ കാര്യത്തിലും ശരിയാണ്. താരത്തിന്റെ മനസ്സില്‍ രഹസ്യമുണ്ടെങ്കില്‍ അത് ആര്‍ക്കും നിര്‍വ്വചിക്കാനാകില്ലെന്നാണ് സിനിമാലോകത്തുള്ളവരുടെ അടക്കംപറച്ചില്‍.
uploads/news/2017/11/166329/Weeklynetcafethrasha1711.jpg

ഇവരുടെ മാനേജര്‍ 'നായികാ' എന്ന ഒരു സിനിമ നിര്‍മ്മിച്ചു. എന്നാല്‍ സിനിമ നന്നേ പരാജയപ്പെട്ടു. ഈ വിവരം അറിഞ്ഞ തൃഷ പൊട്ടിക്കരഞ്ഞു. നിര്‍മ്മാതാവിനില്ലാത്ത ദുഃഖം ഇവര്‍ക്കെന്തേ എന്ന സംശയമായിരുന്നു എല്ലാവര്‍ക്കും.

യഥാര്‍ത്ഥ നിര്‍മ്മാതാവ് തൃഷയും ബിനാമി മാനേജരുമാണെന്ന് താരത്തിന്റെ സഹപ്രവര്‍ത്തക തന്നെ കണ്ടെത്തി. ഒരു കാര്യങ്ങളും രഹസ്യമാക്കി വയ്ക്കാന്‍ പറ്റില്ലെന്നും അത് എപ്പോഴെങ്കിലും പ്രകടിപ്പിക്കേണ്ടിവരുമെന്നും തൃഷയുടെ കരച്ചില്‍ കൊണ്ട് അവര്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുത്തു.

ഒടുവില്‍ മലയാളത്തിലുമെത്തി


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്-തെലുങ്ക് സിനിമകളില്‍ നായികാപദവി അലങ്കരിച്ചുപോരുന്ന തൃഷയുടെ ചിരകാല അഭിലാഷമായിരുന്നു മലയാളം സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന്.

നയന്‍താരയ്ക്ക് മലയാളത്തില്‍ അഭിനയിക്കാമെങ്കില്‍ തനിക്കെന്തുകൊണ്ടായിക്കൂടാ എന്നൊരു വെല്ലുവിളിയും അവര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ അവരുടെ ആഗ്രഹം പോലെ നിവിന്‍ പോളി നായകനാകുന്ന 'ഹേ ജൂഡ്' എന്ന മലയാളം ചിത്രം ചെയ്യുന്നതിന്റെ തിരക്കിലാണ് ഈ താരസുന്ദരി.

ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നു


സിനിമയും സെലിബ്രിറ്റിജീവിതവും ഈ നായികയ്ക്ക് ഒരു ഹരമാണ്. ഓരോ വര്‍ഷവും തന്റെ തോഴിമാരുമൊത്ത് വിദേശരാജ്യങ്ങളില്‍ കറങ്ങുന്നതാണ് താരത്തിന്റെ പ്രധാന ഹോബി.

എന്നാല്‍ നായികമാര്‍ സിനിമയ്ക്ക് പുറത്ത് സുരക്ഷിതരല്ലെന്ന് മനസ്സിലായതോടെ തോഴിമാരെ ഉപേക്ഷിച്ച് ഇവരുടെ അമ്മ ഉമാ കൃഷ്ണനോടൊപ്പമാണ് തൃഷയുടെ വിദേശയാത്ര. ഓരോ നഗരങ്ങളില്‍ ചെല്ലുമ്പോഴും മൊബൈലില്‍ സെല്‍ഫിയെടുത്ത് ട്വിറ്ററിലിടാനും ഇവര്‍ മറക്കാറില്ല.

ദേവിന റെജി.

Ads by Google
Friday 17 Nov 2017 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW