Wednesday, April 24, 2019 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 17 Nov 2017 02.00 AM

പദ്‌മാവതി: ദീപികയുടെ മൂക്ക്‌ ചെത്തുമെന്നു ഭീഷണി

uploads/news/2017/11/166190/d3.jpg

ജയ്‌പുര്‍/ബംഗളുരു: രജപുത്ര രാജ്‌ഞി പദ്‌മാവതിയുടെ കഥ പറയുന്ന ബോളിവുഡ്‌ സിനിമ "പദ്‌മാവതി"യുടെ പേരിലുള്ള വിവാദം ശക്‌തിയാര്‍ജിച്ചു. സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക്‌ ചെത്തുമെന്നു രാജസ്‌ഥാനില്‍നിന്നുള്ള സംഘടനയായ കര്‍ണി സേന ഭീഷണി മുഴക്കി. സിനിമയിലെ വിവാദ പരാമര്‍ശങ്ങള്‍ നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നു ഡല്‍ഹി ഹൈക്കോടതിയും വ്യക്‌തമാക്കി. ചിത്രത്തിന്റെ റിലീസ്‌ സംസ്‌ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നു കാട്ടി ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കേന്ദ്രത്തിനു കത്തെഴുതി. എന്നാല്‍, ചിത്രത്തിനു സുരക്ഷയൊരുക്കുമെന്നു മഹാരാഷ്‌ട്ര, കര്‍ണാടക സര്‍ക്കാരുകളും അറിയിച്ചു.
ചിത്രം റിലീസ്‌ ചെയ്യുന്ന ഡിസംബര്‍ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനു കര്‍ണി സേന ആഹ്വാനം ചെയ്‌തിരുന്നു.
ലക്ഷ്‌മണന്‍ എന്താണോ ശൂര്‍പ്പണഖയോടു ചെയ്‌തത്‌ അതാകും ദീപികയ്‌ക്കും അനുഭവിക്കേണ്ടിവരികയെന്നാണു കര്‍ണി സേന ഇന്നലെ മുന്നറിയിപ്പു നല്‍കി.
ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ തീയറ്റര്‍ ഉടമകള്‍ക്കു രക്‌തംകൊണ്ട്‌ കത്തെഴുതുമെന്നു രാജ്‌പുട്‌ ശൗര്യ ഫൗണ്ടേഷന്‍ അറിയിച്ചു. തീയറ്ററുകള്‍ ഉപരോധിക്കുമെന്നു സംഘടനയുടെ നേതാവ്‌ റാം മൂര്‍ത്തി സിങ്‌ അറിയിച്ചു.
ചിത്രത്തിനെതിരേ അജ്‌മീര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ അബെദിന്‍ അലി ഖാനും രംഗത്തെത്തി. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സിനിമയ്‌ക്കെതിരായ ആരോപണങ്ങളെ സംവിധായകന്‍ സഞ്‌ജയ്‌ ലീല ബന്‍സാലി തള്ളിക്കളഞ്ഞു.

Ads by Google
Friday 17 Nov 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW