Thursday, September 13, 2018 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 16 Nov 2017 07.26 PM

ഒടുവില്‍ സമ്മതിച്ചു സമ്പദ്‌വ്യവസ്ഥയ്ക്ക് മങ്ങലേറ്റു: പക്ഷെ തിരിച്ചുവരികയാണെന്നും അരുണ്‍ ജയ്റ്റലി

Indian economy, Arun Jaitley

സിംഗപ്പൂര്‍: താല്‍ക്കാലികമായി ഉണ്ടായ വ്യതിയാനത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരികയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റലി. സിംഗപ്പൂരില്‍ നടക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ 16-ാം ഏഷ്യാ-പസഫിക് വാര്‍ഷിക കോണ്‍ഫറന്‍സിലാണ് അരുണ്‍ ജയ്റ്റലി ഇക്കാര്യം തുറന്നു പറഞ്ഞത്.

രാജ്യത്ത് നടപ്പാക്കിയ വിവിധ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചും ജയ്റ്റലി വ്യക്തമാക്കിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയില്‍ താല്‍കാലികമായി ചില വ്യതിയാനങ്ങള്‍ ഉണ്ടായെന്നും തുറന്നു സമ്മതിച്ചു. സമ്പദ്‌വ്യവസ്ഥയുടെ താഴ്ച അവസാനിച്ചുവെന്നും, നിലവില്‍ സമ്പദ്‌വ്യവസ്ഥ മുകളിലേയ്ക്ക് കയറുകയാണെന്നും ജയറ്റലി പറഞ്ഞു. ഈ ഉയര്‍ച്ച ആഗോള സമ്പദ് വ്യവസ്ഥയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജയ്റ്റലി കൂട്ടിച്ചേര്‍ത്തു.

ഇനിയുള്ള 10 വര്‍ഷത്തേയ്‌ക്കോ, അതില്‍ക്കൂടുതലോ, ഉയര്‍ന്ന വളര്‍ച്ചാ നിരക്കുണ്ടെങ്കിലേ സാമ്പത്തിക രംഗത്തിന്റെ വികസനവുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനാകൂവെന്നും ജയ്റ്റലി വ്യക്തമാക്കി. അതേസമയം, പൊതുമേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും മന്ത്രി മറുപടി നല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW