Monday, June 11, 2018 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 16 Nov 2017 01.33 AM

വണ്‍..ടൂ...ത്രി.. ; പെണ്ണും മണ്ണും ബന്ധുക്കളും, പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു ഒന്നരവര്‍ഷത്തിനകം വീണത്‌ മൂന്നാമത്തെ മന്ത്രി

uploads/news/2017/11/165911/transpot-mini.jpg

തിരുവനന്തപുരം: ഒന്നു പിഴച്ചാല്‍ മൂന്നെന്ന ചൊല്ല്‌ അക്ഷരാര്‍ഥത്തില്‍ ശരിയായി. ഒന്നരവര്‍ഷത്തിനകം പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു മുന്നാമത്തെ മന്ത്രിയും വീണു.ബന്ധുനിയമന വിവാദം, ഫോണ്‍വിളി വിവാദം, ഒടുവില്‍ കായല്‍ കൈയേറ്റം...ഇവയാണു മന്ത്രിമാര്‍ക്കു കെണിയായത്‌. ആക്ഷേപങ്ങള്‍ക്ക്‌ ശക്‌തിയേറും മുമ്പ്‌ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും കസേര കൈവിട്ടെങ്കിലും പരമാവധി അധികാരത്തില്‍ കടിച്ചുതൂങ്ങിയശേഷമായിരുന്നു തോമസ്‌ ചാണ്ടിയുടെ മടക്കം. അദ്ദേഹത്തെ തിരിഞ്ഞുകുത്തിയത്‌ സ്വന്തം തീരുമാനങ്ങള്‍ തന്നെ.
കായല്‍കൈയേറ്റത്തിന്റെ പേരില്‍ നിലയില്ലാക്കയത്തിലായിട്ടും ഭൂരിപക്ഷത്തിന്റെ രാജി ആവശ്യത്തിന്‌ മുന്നില്‍ തോമസ്‌ ചാണ്ടി പിടിച്ചു നില്‍ക്കുകയായിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ആലപ്പുഴ കലക്‌ടറുടെ റിപ്പോര്‍ട്ടും അതിന്‍മേല്‍ ലഭിച്ച അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശവും ചാണ്ടിക്കു വിനയായി. കോട്ടയം വിജിലന്‍സ്‌ കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവും തരിച്ചടിയായി.യുക്‌തമായ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എന്‍.സി.പി. നേതൃത്വവും രാജി തീരുമാനം മുഖ്യമന്ത്രിക്കു കൈമാറി. മുന്നണിമര്യാദ പാലിച്ച്‌ ഘടകകക്ഷി മന്ത്രിയുടെ രാജിക്ക്‌ സമയമൊരുക്കാന്‍ മുഖ്യമന്ത്രി പരമാവധി അവസരം നല്‍കി. സ്വന്തംപാര്‍ട്ടിയും കൈവിട്ടതോടെ ചാണ്ടിക്ക്‌ പിടിച്ചുനില്‍ക്കാനായില്ല.
കലക്‌ടറുടെ റിപ്പോര്‍ട്ടിനെതിരേ ഹൈക്കോടതിയെ മന്ത്രി സമീപിച്ചതും ജനജാഗ്രതാ യാത്രാവേദിയില്‍ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ പരസ്യവെല്ലുവിളി നടത്തിയതും ചാണ്ടിക്കു പുറത്തേക്കുള്ള വഴിയൊരുക്കി. എ.കെ. ശശീന്ദ്രന്റെ രാജിയെത്തുടര്‍ന്നാണു തോമസ്‌ ചാണ്ടി മന്ത്രിയായത്‌. ഫോണ്‍ വിവാദത്തില്‍പ്പെട്ട്‌ പടിയിറങ്ങിയ ശശീന്ദ്രനു പകരം നറുക്കുവീഴുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍തന്നെ മന്ത്രിസഭയിലെ എന്‍.സി.പി. പ്രതിനിധി സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്നു. കുട്ടനാട്ടുനിന്നു വിജയിച്ച ചാണ്ടി അവകാശവാദം ഉന്നയിച്ചെങ്കിലും അവസാനനിമിഷം മന്ത്രിസ്‌ഥാനം കൈവിട്ടു.

സി.എസ്‌. സിദ്ധാര്‍ഥന്‍

Ads by Google
Thursday 16 Nov 2017 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW