Monday, December 17, 2018 Last Updated 59 Min 14 Sec ago English Edition
Todays E paper
Ads by Google

ഇടതും വലതും

Pallissery
Pallissery
Wednesday 15 Nov 2017 08.45 PM

ബോംബുകള്‍ പൊട്ടിയില്ല; ചാണ്ടിയെ കായലില്‍ മുക്കി സി.പി.ഐ; എന്‍.സി.പി.യുടെ അടുത്ത മന്ത്രി ഗണേഷ്‌കുമാര്‍?

മുഖ്യമന്ത്രി എന്ന ദൈവം പോക്കറ്റിലുള്ളപ്പോള്‍ പൂജാരിയായ സി.പി.ഐക്കാരെ എന്തിനു പേടിക്കണം എന്ന ചിന്തയായിരുന്നു ചാണ്ടി മന്ത്രിക്ക്. മാത്രമല്ല, എല്‍.ഡി.എഫ്. ജാഥ കുട്ടനാട്ട് ചെന്നപ്പോള്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ കാനം രാജേന്ദ്രനെ ചാണ്ടി മന്ത്രി പരസ്യമായി പരിഹസിച്ചു. രാജിവെക്കാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ തെളിവുകള്‍ ഉണ്ട്. ബോംബു രൂപത്തിലുള്ള തെളിവുകള്‍. എന്റെ റിസോര്‍ട്ടില്‍ വന്നു 'താമസിച്ച' തെളിവുകള്‍. അതൊക്കെ ഞാന്‍ പരസ്യമാക്കിയാല്‍ പലരും കത്തും എന്നൊക്കെ വിളിച്ചു പറഞ്ഞ തോമസ് ചാണ്ടിക്ക് ഒരു കുലുക്കവും ഉണ്ടായില്ല.
K.B. Ganesh Kumar, news minister from NCP

കഴിഞ്ഞ ഏപ്രില്‍ ഒന്നാംതീയതി ലോക വിഡ്ഢി ദിനമായിരുന്നു. ആ ദിനത്തിലാണ് അതിബുദ്ധിമാനും ശതകോടീശ്വരനുമായ കുവൈറ്റ് ചാണ്ടി എന്ന പേരില്‍ പ്രശസ്തനായ തോമസ് ചാണ്ടി എന്‍.സി.പി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം പിടിച്ചുവാങ്ങിയത്. അതിനുവേണ്ടി വലിയ 'വില'യാണ് കൊടുത്തതെന്ന് നാട്ടില്‍ പാട്ടാണ്. ആരൊക്കെ എന്തൊക്കെ പാട്ടുകള്‍ പാടിയാലും ചാണ്ടി ഒന്നു വിചാരിച്ചാല്‍ അതു നടത്തും. മുമ്പും അങ്ങിനെയാണ്. അതുകൊണ്ടാണല്ലോ കുട്ടനാട്ടുകാര്‍ക്ക് 'വലിയ സമ്മാനം' കൊടുത്ത് വോട്ടുകള്‍ വാങ്ങി വിജയിച്ചുകൊണ്ടിരിക്കുന്നത്. അത്രമാത്രം അടുത്ത ബന്ധമാണ് കുട്ടനാട്ടിലെ വിവിധ പാര്‍ട്ടികളിലെ വോട്ടര്‍മാരും ചാണ്ടിയും തമ്മിലുള്ളത്.

ഇതൊക്കെ സംഭവിച്ചത് ക്ലീന്‍ ഇമേജുണ്ടായിരുന്ന എ.കെ. ശശീന്ദ്രന്‍ മന്ത്രി അവര്‍കള്‍ ഒരപകടത്തില്‍ ചെന്നുചാടിയതുകൊണ്ടാണ്്. അപകടം പിണഞ്ഞില്ലെങ്കിലും അതിന്റെ ഇഫക്ട് പിന്നീടായിരുന്നു. പെണ്‍കേസില്‍ അതുവരെയുണ്ടായിരുന്ന എല്ലാ ഇമേജും നഷ്ടപ്പെട്ടു. മറ്റുള്ളവര്‍ അറിയും മുമ്പ് ആരും ആവശ്യപ്പെടാതെതന്നെ ശശീന്ദ്രന്‍ മന്ത്രി രാജി കൊടുത്തു. പകരം എന്‍.സി.പിയില്‍നിന്നു മന്ത്രി വേണ്ടന്നും ആ വകുപ്പ് സി.പി.എം. ഏറ്റെടുത്ത് മറ്റൊരു മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കാമെന്നും തീരുമാനം എടുക്കാന്‍ ഒരുങ്ങിയപ്പോഴാണ് ചാണ്ടി ചാടിവീണതും 'പിടിക്കേണ്ട രീതിയില്‍' പിടിച്ചതും. അങ്ങിനെ നഷ്ടപ്പെട്ടു പോകുമായിരുന്ന എന്‍.സി.പിയുടെ അഖിലേന്ത്യാ മന്ത്രിസ്ഥാനം ഒറ്റദിവസം കൊണ്ട് ചാണ്ടി പോക്കറ്റിലാക്കി. അതുകൊണ്ടാണ് വിഡ്ഢിദിനമെങ്കില്‍ വിഡ്ഢിദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഇനിയുള്ള ബാക്കി വര്‍ഷങ്ങള്‍ മന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന് സ്വപ്നം കണ്ട ചാണ്ടിയെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഭൂമിക്കേസില്‍ കുടുക്കിയത്. 'പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന വിശ്വാസത്തോടെ ചാണ്ടി കുലുങ്ങാതെ നിന്നു. നിയമസഭയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അന്വേഷണത്തിന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമയെ നിയമിച്ചപ്പോള്‍ ചാണ്ടിക്കും സന്തോഷം. ഒടുവില്‍ കലക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ചാണ്ടി ഞെട്ടി. അതോടെ ചാണ്ടി കലക്ടര്‍ക്കെതിരെ നീങ്ങി. മന്ത്രി ചാണ്ടിയും കലക്ടറും ഭരണവര്‍ഗമാണെന്നും ഒരേ ഗവണ്‍മെന്റാണെന്നും നോക്കാതെ എതിര്‍ത്തു. റവന്യൂ വകുപ്പ് സി.പി.ഐക്കാരുടേതാണെങ്കിലും ചാണ്ടി അവരെ മൈന്റു ചെയ്തില്ല. മുഖ്യമന്ത്രി എന്ന ദൈവം പോക്കറ്റിലുള്ളപ്പോള്‍ പൂജാരിയായ സി.പി.ഐക്കാരെ എന്തിനു പേടിക്കണം എന്ന ചിന്തയായിരുന്നു ചാണ്ടി മന്ത്രിക്ക്. മാത്രമല്ല, എല്‍.ഡി.എഫ്. ജാഥ കുട്ടനാട്ട് ചെന്നപ്പോള്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ കാനം രാജേന്ദ്രനെ ചാണ്ടി മന്ത്രി പരസ്യമായി പരിഹസിച്ചു. പിന്നില്‍ ശക്തിയായി ആരോ ചാണ്ടിയുടെ പുറകില്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും മനസിലായി. മാധ്യമങ്ങളും ജനങ്ങളും ചാണ്ടിക്കെതിരെ നിരന്നു. എന്നിട്ടും ചാണ്ടി കുലുങ്ങിയില്ല. എന്തിന് കുലുങ്ങണം? ഒരു കാരണവശാലും രാജിവെക്കില്ല. രാജിവെക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും സമ്മതിക്കില്ല. അഥവാ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ തെളിവുകള്‍ ഉണ്ട്. ബോംബു രൂപത്തിലുള്ള തെളിവുകള്‍. എന്റെ റിസോര്‍ട്ടില്‍ വന്നു 'താമസിച്ച' തെളിവുകള്‍. അതൊക്കെ ഞാന്‍ പരസ്യമാക്കിയാല്‍ പലരും കത്തും എന്നൊക്കെ വിളിച്ചു പറഞ്ഞ തോമസ് ചാണ്ടിക്ക് ഒരു കുലുക്കവും ഉണ്ടായില്ല.
എന്നാല്‍ സി.പി.ഐ. ചാണ്ടി മന്ത്രിയെ വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്ന് നേതാക്കളായ കാനം രാജേന്ദ്രന്റെയും പന്ന്യന്‍ രവീന്ദ്രന്റെയും ബിനോയ് വിശ്വത്തിന്റെയും വാക്കുകളില്‍നിന്നും കേരളജനത മനസിലാക്കി. എണ്ണത്തില്‍ കുറവാണെങ്കിലും സി.പി.ഐക്ക് ജനമനസുകളില്‍ നല്ല സ്ഥാനമാണുള്ളത്. അതുകൊണ്ട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചു.

ചാണ്ടി പ്രശ്‌നം എല്‍.ഡി.എഫിലേക്ക് വിട്ടു. അവിടെ ചര്‍ച്ച ചെയ്തു വ്യക്തമായ ഒരു തീരുമാനമെടുക്കുമെന്നു ജനം വിശ്വസിച്ചു. ഈ കമ്മറ്റിയില്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു തീരുമാനമെടുക്കുമെന്ന് വിശ്വസിച്ചു. എന്നാല്‍ വളരെ തന്ത്രപരമായി ചാണ്ടിയെ രക്ഷപ്പെടുത്താനാണ് വല്ല്യേട്ടന്‍ ശ്രമിച്ചത്. അതറിഞ്ഞ സി.പി.ഐക്കാര്‍ സര്‍ക്കാരിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും തോമസ് ചാണ്ടി രാജിവയ്ക്കണമെന്നും വ്യക്തമായി പറഞ്ഞു. ഒടുവില്‍ പ്രശ്‌നം മുഖ്യമന്ത്രിക്കു വിട്ടു. തോമസ് ചാണ്ടി മന്ത്രിയോടു മുഖ്യമന്ത്രി രാജിവെക്കാന്‍ പറയുമെന്നു വിചാരിച്ചെങ്കിലും അതും സംഭവിച്ചില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കാം. കോടതി വിധി വന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി. നിശിതമായി വിമര്‍ശിച്ചു. ആ നിമിഷം മന്ത്രി രാജിവയ്ക്കുമെന്നു വിചാരിച്ചെങ്കിലും സുപ്രീംകോടതിയില്‍ കേസിനു പോകാനായിരുന്നു ചാണ്ടി മന്ത്രി വിചാരിച്ചത്. അതറിഞ്ഞ് മുഖ്യമന്ത്രി വിളിപ്പിച്ചു. ചാണ്ടി അയയുന്നില്ലെന്നു കണ്ടപ്പോള്‍ സി.പി.ഐ. തങ്ങളുടെ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം കൊടുത്തു. ചാണ്ടിയുള്ള മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല. മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ നാലുപേരും പങ്കെടുക്കാതെ വന്നപ്പോള്‍ എല്ലാവരും അറിഞ്ഞു. സി.പി.ഐ. എല്ലാ ക്രഡിറ്റും കൊണ്ടുപോകുമെന്ന് വന്നപ്പോള്‍ നിവര്‍ത്തിയില്ലാതെ ചാണ്ടി മന്ത്രിയോട് രാജിക്കത്തു തരാന്‍ മുഖ്യമന്ത്രിക്കു പറയേണ്ടിവന്നു. അങ്ങിനെ ചാണ്ടി സി.പി.ഐക്കാരെ ശപിച്ചുകൊണ്ട് രാജിവച്ചു.

പകരം എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ നീക്കമാണെന്നറിഞ്ഞപ്പോള്‍ അതുപൊളിക്കാന്‍ ശ്രമിച്ചയാളാണ് തോമസ് ചാണ്ടി. പകരം കോണ്‍ഗ്രസ് ബിയില്‍നിന്നും കെ.ബി ഗണേഷ്‌കുമാറിനെ എന്‍.സി.പിയില്‍ എത്തിച്ച് മന്ത്രിയാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തനിക്കിനി മന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ എതിര്‍ ഗ്രൂപ്പുകാരനായ എ.കെ. ശശീന്ദ്രന്‍ ഒരുകാരണവശാലും മന്ത്രിയാകാന്‍ പാടില്ലെന്ന് ചാണ്ടി ശപഥം ചെയ്തു കഴിഞ്ഞു. മാറിയ സാഹചര്യത്തില്‍ ഗണേഷ്‌കുമാറിനെ എന്‍.സി.പിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്‍.സി.പിയില്‍ ചേര്‍ന്നാല്‍ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു കൊടുത്താല്‍ ഗണേഷ്‌കുമാര്‍ എന്‍.സി.പിയില്‍ ചേര്‍ന്നു മന്ത്രിയാകും. ഇതാണ് പുതിയ രാഷ്ട്രീയ 'വചനം'.

Ads by Google

ഇടതും വലതും

Pallissery
Pallissery
Wednesday 15 Nov 2017 08.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW