Friday, September 21, 2018 Last Updated 22 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

ആ തലയുരുളും

uploads/news/2017/11/165441/6.jpg

റോം: അര നൂറ്റാണ്ടിനു ശേഷം ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യത നേടാതെ പുറത്തായ ഇറ്റാലിയന്‍ ടീമിനു സാമൂഹിക മാധ്യമങ്ങളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും രൂക്ഷ വിമര്‍ശനം. 'ദുരന്തം', പേടിസ്വപ്‌നം, മാനഹാനി തുടങ്ങിയ തലക്കെട്ടുകളോടെയാണ്‌ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ടീമിനെ വിമര്‍ശിച്ചത്‌. 'അസൂറിയന്‍ മഹാദുരന്ത'മെന്നായിരുന്നു ലാ സ്‌റ്റാംപാ ദിനപത്രം തുറന്നടിച്ചത്‌.
കോച്ച്‌ ജിയാന്‍ പിയറോ വെഞ്ചുറയെയും സോക്കര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കാര്‍ലോ ടാവെചിയോയെയുമാണു ടീമിന്റെ പതനത്തിനു കാരണക്കാരായി സമൂഹമാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയത്‌. രാഷ്‌ട്രീയക്കാര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തലപ്പത്തു വരുന്നതിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. കളിക്കാര്‍ക്കു റൊട്ടേഷന്‍ ഏര്‍പ്പെടുത്തുന്ന വെഞ്ചുറയുടെ നയം പാളിയതാണു ടീം പുറത്താകാന്‍ കാരണമെന്നും ചിലര്‍ വിലയിരുത്തി.
റോബര്‍ട്ടോ മാന്‍സീനി, കാര്‍ലോ ആന്‍സലോട്ടി, ക്ലോഡിയോ റാനിയേരി തുടങ്ങിയ പ്രഗത്ഭരെ പിന്നിലാക്കിയാണ്‌ 67 വയസുകാരനായ വെഞ്ചുറ കോച്ചായത്‌.ആന്ദ്രെ ബലോറ്റെലി, സ്‌റ്റീഫന്‍ എല്‍ ഷാര്‍വീ, ഫോമിലുള്ള ലോറന്‍സോ ഇന്‍സിഗ്ന എന്നിവരെ ബെഞ്ചിലിരുത്തിയ വെഞ്ചുറയുടെ നടപടിയാണു വ്യാപക വിമര്‍ശനമുണ്ടാക്കിയത്‌. സസ്‌പെന്‍ഷന്‍ മൂലം മാര്‍കോ വെറാറ്റിക്കു കളിക്കാനാകാത്ത സാഹചര്യത്തില്‍ എന്നിവരെയാണു വെഞ്ചുറ മുന്നില്‍ നിര്‍ത്തിയത്‌. സീരി എയില്‍ നാപ്പോളിക്കു വേണ്ടി മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇന്‍സിഗ്ന. ഇവരില്‍ ഒരാളെയെങ്കിലും കളത്തിലിറക്കിയിരുന്നെങ്കില്‍ ഗോള്‍ വീഴുമായിരുന്നെന്നാണു വിമര്‍ശനം. വെഞ്ചുറയുടെ ഭാവി സംബന്ധിച്ച്‌ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈകാതെ തീരുമാനമെടുക്കും.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW