Monday, December 17, 2018 Last Updated 20 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

വിനീതിന്റെ ജോലിക്കാര്യം എങ്ങുമായില്ല

uploads/news/2017/11/165440/5.jpg

തിരുവനന്തപുരം: ന സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലി ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. ഏതു വകുപ്പില്‍ ജോലി നല്‍കണമെന്നുള്ള കാര്യത്തിലെ ആശയക്കുഴപ്പവും വിനീതിന്‌ ബിരുദത്തിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തതുമാണ്‌ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ക്ക്‌ തടസമെന്ന്‌ കായിക മന്ത്രിയുടെ ഓഫീസ്‌ വ്യക്‌തമാക്കി.
വിനീതിന്റെ അപേക്ഷ ലഭിച്ചപ്പോള്‍ തന്നെ പരിഗണിച്ചിരുന്നു. സെക്രട്ടേറിയറ്റ്‌ അസിസ്‌റ്റന്റായി നിയമനം നല്‍കുന്നതിന്‌ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്‌തു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ മറ്റൊരു വകുപ്പിലേക്കും സ്‌ഥലംമാറ്റം ലഭിക്കില്ല. വിനീതിന്‌ സ്വന്തം ജില്ലയായ കണ്ണൂരോ സമീപ ജില്ലകളിലോ ജോലി ലഭിക്കണമെന്നാണ്‌ അപേക്ഷ. ഫുട്‌ബോള്‍ പരിശീലിക്കാന്‍ എറണാകുളമാണ്‌ കൂടുതല്‍ അനുയോജ്യമെന്നും വിനീത്‌ അപേക്ഷയില്‍ വ്യക്‌തമാക്കിയിരുന്നു.
വിനീതിന്റെ ജോലിക്കാര്യം നിലവില്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്‌. പൊതുഭരണ വകുപ്പിലോ തദ്ദേശഭരണ വകുപ്പിലോ ജോലിനല്‍കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്‌. സര്‍ക്കാര്‍ തലത്തില്‍ ജോലിക്കാര്യത്തില്‍ തീരുമാനമായാല്‍പ്പോലും അസല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ തടസ്സമുണ്ടാകും. വിനീതിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കാന്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടിരിക്കുകയാണ്‌. വിനീത്‌ സാമ്പത്തിക ശാസ്‌ത്ര ബിരുദധാരിയാണ്‌.
ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഏജീസ്‌ ഓഫീസില്‍ ഓഡിറ്ററായി ജോലി ലഭിച്ചത്‌. അന്ന്‌ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റായിരുന്നു വിനീത്‌ നല്‍കിയിത്‌. ഒരുതവണ വനീതിന്റെ വിഷയം മന്ത്രിസഭ പരിഗണിച്ച്‌ തീരുമാനമെടുത്ത സാഹചര്യത്തില്‍ പഴയ തീരുമാനം അസാധുവാക്കണം. അതിനു ശേഷമേ ജോലിയുമായി ബന്ധപ്പെട്ട പുതിയ ഫയല്‍ മന്ത്രിസഭയില്‍ അംഗീകരിക്കാനാവൂ. ഇത്രയും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജോലി നല്‍കുന്നതിനായി എല്ലാ നടപടികളും വേഗത്തിലാക്കിയിട്ടുണ്ടെന്ന്‌ മന്ത്രിയുടെ ഓഫീസ്‌ പറയുന്നു.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW