Wednesday, November 15, 2017 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ വഴങ്ങാതെ ഗോള്‍ അടിക്കും

uploads/news/2017/11/165438/3.jpg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ നാലാംപതിപ്പിന്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങി. ഏതു വമ്പനെയും നേരിടാനുള്ള കരുത്ത്‌ ടീം നേടിയെന്നും ജയത്തില്‍ കുറഞ്ഞൊന്നും ബ്ലാസ്‌റ്റേഴ്‌സ്‌ ലക്ഷ്യമിടുന്നില്ലെന്നും മുഖ്യ കോച്ച്‌ റെനി മോറിസണ്‍ അറിയിച്ചു. സ്‌പെയിനില്‍ നടന്ന മത്സരങ്ങള്‍ വലിയ നേട്ടങ്ങള്‍ ടീമിനാകെ നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോള്‍ വഴങ്ങാതെ ഗോള്‍ അടിക്കുക എന്നതാണ്‌ ലക്ഷ്യം. അതാണ്‌ ഗെയിം പ്ലാന്‍. കളിയുടെ എല്ലാമേഖലകളിലും സാങ്കേതികമായ തികവ്‌ വരുത്തിയിട്ടുണ്ട്‌. ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും ശക്‌തമാണ്‌ ടീമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ കളിമുതല്‍ തങ്ങള്‍ക്കു വലിയ പ്രാധാന്യമുള്ളതാണ്‌. എന്നാല്‍, ആദ്യത്തെ അഞ്ചു മത്സരങ്ങളെ തങ്ങള്‍ വിലയിരുത്താനായി മാറ്റിവയ്‌ക്കുകയാണ്‌.
ഏതൊരു ടീമിനും പിഴവുകള്‍ തിരുത്താനും മറ്റും ഈ സമയം ധാരാളം. അതായത്‌ ടീം സെറ്റാകാന്‍ അഞ്ചുമത്സരങ്ങളെങ്കിലും വേണ്ടിവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനമാണു ടീമിനു നല്‍കിയിരിക്കുന്നത്‌. കളിക്കാര്‍ പരസ്‌പരം മാനസികമായി ഒത്തിണക്കം െമെതാനിയില്‍ പ്രകടിപ്പിക്കുന്നുണ്ട്‌. തങ്ങള്‍ക്ക്‌ കൊല്‍ക്കത്തയുമായുള്ള കളി വളരെ പ്രധാനപ്പെട്ടതാണ്‌. രണ്ടു െഫെനലുകളാണു ഞങ്ങള്‍ക്കു മുന്നിലുള്ളത്‌. കൊല്‍ക്കത്തയുമായി ആദ്യത്തെ കളിയും അവസാനത്തെ െഫെനലും- കോച്ച്‌ പറഞ്ഞു. പ്രതിരോധനിരയിലെ കുന്തമുനയായ വെസ്‌ ബ്രൗണ്‍ പരുക്കിന്റെ നിഴലിലായത്‌ അല്‍പം നിരാശ പടര്‍ത്തുന്നതാണെന്നും കോച്ച്‌ പറഞ്ഞു. എന്നാല്‍, ഏതാനും മത്സരങ്ങള്‍ക്കുശേഷം അദ്ദേഹം തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയിലെ കാണികളെ ഞങ്ങളെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ തിരിച്ചും. അതുപോലെ കേരളത്തിനു കപ്പ്‌ നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗോള്‍ പോസ്‌റ്റില്‍ പന്തുവീഴാതെ നോക്കുക എന്നതാണ്‌ തന്റെ ദൗത്യമെന്ന്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍കീപ്പിങ്‌ കോച്ച്‌ ജിയോറ ആന്റമെന്‍ പറഞ്ഞു. നാല്‍പതുകഴിഞ്ഞ സന്ദീപ്‌ നന്ദിയുടെ പ്രായം പ്രശ്‌നമാക്കുന്നില്ല. മികച്ച അനുഭവ സമ്പത്തുള്ള കളിക്കാരനാണ്‌ അദ്ദേഹം. ഇന്ത്യയിലെ കളിക്കാരൊക്കെ കഠിനാധ്വാനികളാണ്‌. കളിയുടെ ഏതൊരു വശവും എളുപ്പം മനസിലാക്കാനും അതുള്‍ക്കൊണ്ട്‌ പ്രകടനം മെച്ചമാക്കാനും അവര്‍ക്കു കഴിയുന്നതു വലിയ കാര്യമാണ്‌. ഗോളില്‍ ക്ലീന്‍ സ്ലേറ്റോടെ കഴിവതും മുന്നോട്ടുപോകുകയാണ്‌ ലക്ഷ്യമിടുന്നത്‌. മികച്ച ഗോള്‍ കീപ്പിങ്‌ ടെക്‌നിക്‌സ്‌ കളിക്കാരിലേക്കു പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഗോള്‍ കീപ്പിങില്‍ പകരക്കാരും മികച്ച പ്രകടനമാണു പരിശീലന വേളയില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ സെറ്റായിക്കഴിഞ്ഞെന്നും ആക്രമണത്തിലെന്നപോലെ പ്രതിരോധത്തിലും കരുത്തുകാട്ടുമെന്നും ബ്ലാസ്‌റ്റേഴ്‌സ്‌ സെന്റര്‍ ഡിഫന്‍ഡര്‍ വെസ്‌ ബ്രൗണ്‍ പറഞ്ഞു. സന്ദേശ്‌ ജിങ്കാനും റിനോയും അടങ്ങുന്ന പ്രതിരോധം മികച്ച ഫോമിലാണെന്നും ബ്രൗണ്‍ പറഞ്ഞു.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
TRENDING NOW