Saturday, July 21, 2018 Last Updated 25 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

നായകനും ഗോള്‍ കീപ്പറുമായ ജിയാന്‍ ലൂയിജി ബഫണ്‍ രാജ്യാന്തര ഫുട്‌ബോളിനോടു വിടപറഞ്ഞു

uploads/news/2017/11/165437/2.jpg

ഇറ്റലി ലോകകപ്പ്‌ യോഗ്യത നേടാതെ പുറത്തായതിനു പിന്നാലെ നായകനും ഗോള്‍ കീപ്പറുമായ ജിയാന്‍ ലൂയിജി ബഫണ്‍ രാജ്യാന്തര ഫുട്‌ബോളിനോടു വിടപറഞ്ഞു. 19 -ാം വയസില്‍ പകരക്കാരനായ അരങ്ങേറിയ ബഫണ്‍ ഇരുപതു വര്‍ഷത്തിനു ശേഷം 39-ാം വയസിലാണു വിടവാങ്ങുന്നത്‌. ഒന്‍പത്‌ പ്രധാന ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ 175 കളികളിലാണ്‌ ബഫണ്‍ ഇറ്റാലിയന്‍ ഗോള്‍ വലയം കാത്തത്‌.
ഈജിപ്‌തിന്റെ അഹമ്മദ്‌ ഹസനും (184 മത്സരങ്ങള്‍) സൗദി അറേബ്യയുടെ മുഹമ്മദ്‌ അല്‍ ദിയായും (178) മെക്‌സിക്കോയുടെ ക്ലോഡിയോ സൗരേസും (177 മത്സരങ്ങള്‍) ആണു ബഫണിനെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവര്‍. രണ്ടാംപാദ മത്സരം തുടങ്ങുന്നതിനു മുന്നോടിയായി സ്വീഡന്റെ താരങ്ങള്‍ക്കൊപ്പം അവരുടെ ദേശീയ ഗാനം പാടാന്‍ ബഫണെന്ന മഹാനായ താരമുണ്ടായിരുന്നു. നാട്ടുകാര്‍ സ്വന്തം ടീമിനെ കൂവി കളിയാക്കുന്ന സമയത്തായിരുന്നു ബഫണിന്റെ നടപടി. 1997 ലെ റഷ്യക്കെതിരേ നടന്ന ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ 32-ാം മിനിട്ടിലാണ്‌ ബഫണിന്റെ കരിയര്‍ തുടങ്ങുന്നത്‌. ജിയാന്‍ലൂക പാഗ്ലിയൂക്ക പരുക്കേറ്റു പുറത്തായതോടെയാണു ബഫണെത്തിയത്‌.അന്ന്‌ പാര്‍മയുടെ കളിക്കാരനായിരുന്നു ബഫണ്‍ മികച്ച സേവുകളിലൂടെ കാണികളുടെ മനം കവര്‍ന്നു. 1998 ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കാഴ്‌ചക്കാരന്‍ മാത്രമായി. ഇതിഹാസ ഗോള്‍ കീപ്പര്‍ ദിനോസോഫ്‌ ടീം മാനേജ്‌മെന്റിലെത്തിയതോടെ ബഫണിന്റെ യുഗം തുടങ്ങി. യൂറോ കപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി. നോര്‍വേയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ പരുക്കേറ്റതു തിരിച്ചടിയായി. 2002 ലോകകപ്പില്‍ തിളങ്ങി. 2006 ലോകകപ്പ്‌ ഇറ്റലിയുടെയും ബഫണിന്റെയുമായി. ഫ്രാന്‍സിനെതിരേ നടന്ന ഫൈനലില്‍ സിനദിന്‍ സിദാന്‍ എക്‌സ്ട്രാ ടൈമില്‍ തൊടുത്ത ബുള്ളറ്റ്‌ ഹെഡര്‍ ബഫണ്‍ തടുത്തത്‌ അവിസ്‌മരണീയമായി.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW