Saturday, July 21, 2018 Last Updated 32 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

എ.എഫ്‌.സി. കപ്പ്‌ യോഗ്യതാ റൗണ്ട്‌: ഇന്ത്യക്കു സമനില

പനജി: എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയും മ്യാന്‍മറും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയില്‍ അവസാനിച്ചു. ഫറ്റോര്‍ഡയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി സുനില്‍ ഛെത്രിയും ജെജെ ലാല്‍പെഖുലയും ഗോളടിച്ചു. യാന്‍ നായ്‌ങ് ഒയും ക്വാവ്‌ കോ കോയുമാണു മ്യാന്‍മറിനു വേണ്ടി ഗോളടിച്ചത്‌.
ഇന്ത്യ തുടര്‍ച്ചയായി 13-ാം മത്സരത്തിലാണ്‌ അപരാജിതരാകുന്നത്‌. അഞ്ച്‌ കളികളില്‍നിന്നു 13 പോയിന്റ്‌ നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാമതു തുടരുകയാണ്‌. ഇന്ത്യ 2019 ല്‍ യു.എ.ഇ. വേദിയാകുന്ന ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയിരുന്നു. സമനിലയോടെ മ്യാന്‍മറുടെ യോഗ്യതാ സാധ്യതകള്‍ അസ്‌തമിച്ചു.
നാലു കളികളില്‍നിന്ന്‌ ഏഴ്‌ പോയിന്റ്‌ നേടിയ കിര്‍ഗിസ്‌ഥാനാണു രണ്ടാമത്‌. മ്യാന്‍മറിന്‌ അത്രയും കളികളില്‍നിന്ന്‌ അഞ്ച്‌ പോയിന്റാണ്‌. അഞ്ചു കളികളില്‍നിന്ന്‌ ഒരു പോയിന്റും നേടാത്ത മകാവു ഏറ്റവും പിന്നിലാണ്‌. യാന്‍ നായ്‌ങ് ഒ ഒന്നാം മിനിട്ടില്‍ ഗോളടിച്ച്‌ ഇന്ത്യയെ ഞെട്ടിച്ചു. 13-ാം മിനിട്ടില്‍ സുനില്‍ ഛെത്രി പെനാല്‍റ്റി ഗോളാക്കി സമനില പിടിച്ചു. ക്വാവ്‌ കോ 19-ാം മിനിട്ടില്‍ മ്യാന്‍മറിനെ മുന്നിലെത്തിച്ചു. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടു വൈകാതെ ലാല്‍പെഖുല സമനില ഗോളടിച്ചു.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW