Friday, February 23, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

'' വി ആര്‍ സ്വീഡന്‍''

സ്‌റ്റോക്ക്‌ഹോം: '' വി ആര്‍ സ്വീഡന്‍'' എന്നായിരുന്നു മുന്‍ രാജ്യാന്തര താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ തന്റെ രാജ്യം ലോകകപ്പ്‌ യോഗ്യത നേടിയതിനെ വിശേഷിപ്പിച്ചത്‌. ഒരു വര്‍ഷം മുമ്പാണു സ്വീഡന്റെ മുന്‍നിര സ്‌ട്രൈക്കറായിരുന്ന ഇബ്രാഹിമോവിച്ച്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചത്‌.
സ്വീഡിഷ്‌ താരങ്ങളുടെ കൂടെ താനും ആഹ്‌ളാദിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിരമിക്കണ്ടായിരുന്നു എന്നു തോന്നുന്നു എന്നും സ്ലാട്ടന്‍ ട്വീറ്റ്‌ ചെയ്‌തു. സ്ലാട്ടന്‍ വിരമിക്കല്‍ പ്രഖ്യാപനം മാറ്റുമെന്ന ശ്രുതിയും ഇതോടെ പിറന്നു.
ഇറ്റലിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സ്വീഡിഷ്‌ കോച്ച്‌ യാനെ ആന്‍ഡേഴ്‌സണിനോട്‌ മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദിച്ചതും സ്ലാട്ടനെ കുറിച്ചായിരുന്നു. എന്നാല്‍ തങ്ങളുടെ കൂട്ടായ്‌മയുടെ വിജയമെന്നായിരുന്നു കോച്ചിന്റെ പ്രതികരണം. ടീമില്‍ ഇല്ലാത്ത ഒരാളെ കുറിച്ചു സംസാരിക്കുന്നത്‌ അനുചിതമാണെന്നും യാനെ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
സ്വീഡന്റെ നായകന്‍ ആന്ദ്രെയാസ്‌ ഗ്രാന്‍ക്വിവിസ്‌റ്റും ഇതേ നിലപാടുകാരനാണ്‌. 32 വയസുകാരനായ ആന്ദ്രെയാസ്‌ ഈ ലോകകപ്പോടെ വിരമിക്കുകയാണ്‌. സ്വീഡന്‍ താരങ്ങള്‍ ആഹ്‌ളാദ പ്രകടനത്തിനിടെ ഡ്രസിങ്‌ റൂമിലെ ടിവി തകര്‍ത്തിരുന്നു.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW