Wednesday, June 20, 2018 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 09.03 PM

മലപ്പുറത്ത് കുട്ടികള്‍ക്ക് എം.ആര്‍ വാക്‌സിന്‍ നല്‍കിയതിന് പ്രധാനാധ്യാപകന് മര്‍ദ്ദനം

MR Vaccine

പൊന്നാനി: എം.ആര്‍ വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പ്രധാനാധ്യാപകനെ മര്‍ദ്ദിച്ചു. പൊന്നാനി ഫിഷറീസ് എല്‍.പി സ്‌കൂള്‍ അധ്യാപകന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതിന് പ്രധാനാധ്യാപകന്‍ സെയ്തലവിയെ ഒരു രക്ഷിതാവാണ് മര്‍ദ്ദിച്ചത്.

നേരത്തെ രണ്ട് തവണ രക്ഷിതാക്കളെ വിളിച്ച് ബോധവത്കരണം നടത്തിയിട്ടും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ പലരും തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍മാന്‍ സ്വന്തം കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി മാതൃക കാണിച്ചതോടെയാണ് ചിലരെങ്കിലും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ അനുവദിച്ചത്.

Ads by Google
Tuesday 14 Nov 2017 09.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW