Tuesday, November 14, 2017 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 08.46 PM

വിധിപ്പകര്‍പ്പില്‍ വിമര്‍ശനമുണ്ടെങ്കില്‍ ഉടന്‍ രാജിയെന്ന് തോമസ് ചാണ്ടി

Thomas Chandy

കൊച്ചി: വിധിപ്പകര്‍പ്പില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെങ്കില്‍ ഉടന്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. കോടതി പരാമര്‍ശം വിധിന്യായമല്ല. തനിക്കുണ്ടായ 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ച കിട്ടിയ ശേഷം തീരുമാനമെടുക്കും നാളെ വൈകിട്ട് വീണ്ടും കാണാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാണ്ടി.

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണുണ്ടായത്. തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയതിന് പുറമെ രാജി അനിവാര്യമാണെന്ന പരാമര്‍ശങ്ങളും കോടതിയില്‍ നിന്നുണ്ടായി. മന്ത്രി ഭരണ സംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചു. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. ഡിവിഷന്‍ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്.

ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മന്ത്രിക്ക് ജില്ലാ കലക്ടറുടെ അടുത്തതന്നെ പരാതി ഉന്നയിച്ച് പരിഹാരം നേടാം. മന്ത്രിക്കെതിരെ നേരിട്ട് ആക്ഷേപമില്ല. രണ്ടിടത്ത് പരാമര്‍ശം മാത്രമാണുള്ളത്. അത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാറ്റാമെന്നും ജസ്റ്റീസ് രവീന്ദ്രന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW