Friday, September 21, 2018 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 08.42 PM

കിടിലന്‍ മെയ്‌ക്കോവറുമായി ആ നായിക... ഇത് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരു നടിയാണ്

uploads/news/2017/11/165429/sunny.gif

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഗ്ലാമര്‍ കൂടിയ നായികയാണു സണ്ണി ലിയോണ്‍. സണ്ണിയുടെ ഒരു ഞെട്ടിക്കുന്ന മെയ്‌ക്കോവറാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താടിയും മീശയും നീളം കുറഞ്ഞ മുടിയുമായി സണ്ണി ശരിക്കും ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. അര്‍ബാസ് ഖാന്‍ നായകനാകുന്ന തെരേ ഇന്ദസാറിനു വേണ്ടിയാണു സണ്ണി പുരുഷവേഷത്തില്‍ എത്തുന്നത്. ഒരു ഗാന രംഗത്തിലാണു സണ്ണി പുരുഷവേഷത്തില്‍ എത്തുന്നത്.


പ്രശസ്ത മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണു സണ്ണിയുടെ ഈ മെയ്‌ക്കോവറിനു പിന്നില്‍. സണ്ണി തന്നെ തന്റെ ട്വിറ്റര്‍ വഴിയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല. പക്ഷേ എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനേയും സഹോദരനേയും പോലെ ഇരിക്കുന്നു എന്നാതാണ് രസം എന്നു സണ്ണി പറയുന്നു. ചിത്രം പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചത് ഇങ്ങനെ.

തേരെ ഇന്ദസാറിലെ ബാര്‍ബി ഗേള്‍ ഗാനത്തിനായി ഞാന്‍ പുരുഷനായി മാറിയത് ഇങ്ങനെ.ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പൊലിരിക്കുന്നു എന്നതാണ് വലിയ രസം, അത് വിചിത്രമായിരിക്കുന്നുവെന്നു. അപാരമായ കഴിവുള്ള എന്റെ കിറുക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് മൗക , നീ വളരെ സമര്‍ഥനാണ്, ലവ് യു എന്നാണ് മേക്കോവര്‍ വീഡിയോ പങ്കു വെച്ചുകൊണ്ട് സണ്ണി ട്വീറ്റ് ചെയ്തത്. ഈ മാസം 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Ads by Google
Tuesday 14 Nov 2017 08.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW