Sunday, August 19, 2018 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 08.35 PM

കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സൈന്യം വധിച്ചു, രണ്ട് സൈനികര്‍ക്ക് പരിക്ക്

jammu and kashmir, hizbul,

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

കുല്‍ഗാം ജില്ലയിലെ യാരിപ്പോറ സ്വദേശി മുസമ്മില്‍ അഹമ്മദെന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ മൂന്ന് വര്‍ഷമായി കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തിവരികയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ സൈനികനെയും പോലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ കശ്മീര്‍ താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു.

തീവണ്ടി സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശം വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

Ads by Google
Tuesday 14 Nov 2017 08.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW