Saturday, April 21, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.59 PM

യാത്രക്കാരന്റെ ബാഗില്‍ നിന്നു കരിഞ്ഞ മണവും പുകയും, ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു: തിരുവനന്തപുരം-ബംഗളൂരു വിമാനത്തില്‍ സംഭവിച്ചത്

uploads/news/2017/11/165424/indigoo.gif

മൊബൈല്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ വിമാനത്തില്‍ ലാപ്‌ടോപ്പും പൊട്ടിത്തെറിച്ചു. തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേയ്ക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണു സംഭവം. ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നു കരിഞ്ഞമണവും പുകയും ഉയര്‍ന്നതു ശ്രദ്ധയില്‍ പെട്ടതോടെ വന്‍ദുരന്തം ഒഴിവായി.

ബാഗില്‍ നിന്നു തീപ്പൊരി പടര്‍ന്നു പിടിക്കുന്നതിനു മുമ്പേ വിമാനത്തിലെ സുരക്ഷ ജീവനക്കാര്‍ തീ കെടുത്തി വിമാനം തിരികെ ഇറക്കി. ബാഗുകള്‍ പരിശോധിച്ച് അപകടം ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണു യാത്ര തുടര്‍ന്നത്. സുരക്ഷ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് എല്ലാവര്‍ക്കും ഇന്‍ഡിഗോ നന്ദി അറിയിച്ചു.

Ads by Google
Tuesday 14 Nov 2017 07.59 PM
YOU MAY BE INTERESTED
TRENDING NOW