Tuesday, November 14, 2017 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.56 PM

ചക്കരമാവിന്‍ കൊമ്പത്ത് ടോണിയും കൂട്ടരും

Chakkaramavin Kombathu

നര്‍മത്തില്‍ ചാലിച്ച കുടുംബകഥ 'ചക്കരമാവിന്‍ കൊമ്പത്തുമായി' നവാഗത സംവിധായകന്‍ ടോണി ചിറ്റേട്ടുകളവും സംഘവും. ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്‍സിന്റെയും ചിറയില്‍ ഫിലിംസിന്റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച്, ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത ''ചക്കരമാവിന്‍ കൊമ്പത്ത്'' വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.
എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരിയാണ് രചന. സമകാലീനസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമഅണിയിച്ചൊരുക്കുന്നത്. ഏഴാം ക്ലാസിലെ കേരള സിലബസില്‍ പഠിക്കാനുള്ള 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന കഥയെ അധികരിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്.
കിഴക്കേക്കര എന്ന ഗ്രാമത്തിലെ ഏവര്‍ക്കും പ്രിയങ്കരനാണ് ആലിമമ്മൂക്ക. നാട്ടില്‍ എന്തിനും ഏതിനും അവസാനവാക്ക്, വ്യത്യസ്തമായ ചിന്താധാരകളുള്ള ആലിമമ്മൂക്കയാണ്. ഗ്രാമത്തിലെ എന്തു കാര്യത്തിലും ക്രിയാത്മകമായി ഇടപെടുന്ന ആലിമമ്മൂക്കയുടെ ജീവിതത്തിലേയ്ക്കു കടന്നുചെന്ന് ഒരുപിടി കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. ആലിമമ്മൂക്കയായി ജോയ് മാത്യു വേഷമിടുമ്പോള്‍ ദാസനായി ഹരിശ്രീ അശോകനും ബ്രോക്കര്‍ വേലായുധനായി ബിജുക്കുട്ടനും കവി ശശിയായി മനോജ് ഗിന്നസും എത്തുന്നു. ഇവര്‍ക്കു പുറമേ ഇന്ദ്രന്‍സ്, വിനോദ് കെടാമംഗലം, വിജു കൊടുങ്ങല്ലൂര്‍, കിഷോര്‍, അഷ്‌റഫ് ഗുരുക്കള്‍, ഡൊമിനിക്, കെ.എ. ആന്റണി, മീരാ വാസുദേവ്, അഞ്ജലി നായര്‍, സാഗര, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി, ഗൗരവ് മേനോന്‍, ഡെറിക് രാജന്‍, ആദിഷ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ജോബി ജെയിംസാണ് ഛായാഗ്രാഹകന്‍. സംഗീതവും പശ്ചാത്തലസംഗീതവും ബിജിബാല്‍. റഫീഖ് അഹമ്മദ്, ടോണി ചിറ്റേട്ടുകളം എന്നിവരാണ് ഗാനരചന. കലാസംവിധാനം - സുനില്‍ ലാവണ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പിയന്‍കാവ്, ഫിനാന്‍സ് മാനേജര്‍ - ജുവിന്‍ പോള്‍, ലൊക്കേഷന്‍ മാനേജര്‍ - വേലപ്പന്‍ ഒറ്റപ്പാലം, മേക്കപ്പ് - രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം - കുമാര്‍ എടപ്പാള്‍, ചിത്രസംയോജനം - കെ.രാജഗോപാല്‍, ഓണ്‍ലൈന്‍ എഡിറ്റിംഗ് - സുധിന്‍ കെ.എസ്, നിശ്ചലഛായാഗ്രഹണം - സിജോ വര്‍ഗീസ്, പരസ്യകല/ഗ്രാഫിക്‌സ് - സുനീഷ് കെ സുകുമാരന്‍ / എലി മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - വിനു ശ്രീധര്‍, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - അജിത് സി ലോകേഷ്, നവാസ് അലി, അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് - ശ്യാം, അനീഷ് മോഹന്‍, ദീപു ആന്റണി, മൃദു..
''തന്മാത്ര'' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ മീരാ വാസുദേവ്, ഡോ. ലൂസി മാത്യു എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തുകയാണ് ''ചക്കരമാവിന്‍ കൊമ്പത്തി''ലൂടെ. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വ്യത്യസ്തമായൊരു മുഴുനീള കഥാപാത്രത്തിലൂടെ ഹരിശ്രീ അശോകനും അവതരിപ്പിക്കുന്നു. 'വെളളിമൂങ്ങ' തിയേറ്ററുകളിലെത്തിച്ച ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ ആണ് 'ചക്കരമാവിന്‍ കൊമ്പത്ത്' തിയേറ്ററുകളിലെത്തിക്കുന്നത്.
സിനിമയിലെ 'അലഞൊറിയണ തീരത്ത്' എന്നു തുടങ്ങുന്ന നാടന്‍ ശീലുകളുള്ള ടൈറ്റില്‍ സോങ് ബിജിബാല്‍ ആലപിച്ചിരിക്കുമ്പോള്‍, 'മഞ്ഞണിയും പുലരികളും' എന്നു തുടങ്ങുന്ന അടിപൊളി ഗാനം മകന്‍ ദേവദത്ത് ബിജിബാലാണ് ശ്രേയ ജയദീപിനൊപ്പം ആലപിച്ചിരിക്കുന്നത്.
മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും, മരിച്ചവര്‍ക്കുള്ള കുപ്പായം, ഭൂമിയോളം ജീവിതം, ചുരം കയറുകയാണ് ഇറങ്ങുകയാണ് തുടങ്ങിയ രചനകളിലൂടെ മലയാള സാഹിത്യത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച എഴുത്തുകാരനാണ് അര്‍ഷാദ് ബത്തേരി. ഇദ്ദേഹത്തിന്റെ 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന കഥ, കേരള ഭാഷാ പാഠാവലിയില്‍ പാഠ്യഭാഗവുമാണ്. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ച ടോണി ചിറ്റേട്ടുകളം, ഇപ്പോള്‍ യുവസംരംഭകനുമാണ്.

Ads by Google
Tuesday 14 Nov 2017 07.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW