Friday, September 21, 2018 Last Updated 16 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.28 PM

പുറത്ത് നിന്ന് ആഹാരം, ജോലികളൊന്നും ചെയ്യണ്ട; ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് മറ്റ് തടവുകാര്‍

Gurmeet

റോത്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗൂര്‍മീത് റാം റഹീം സിംഗിന് വി.ഐ.പി പരിഗണനയെന്ന് ആരോപണം. ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്നു. പിരിധിയില്ലാതെ സന്ദര്‍ശകരെ അനുവദിക്കുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍. ജയിലിലെ മറ്റ് തടവുകാരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജയിലിലെ തടവുകാര്‍ക്ക് 20 മിനിറ്റാണ് പരമാവധി സന്ദര്‍ശന സമയം. എന്നാല്‍ ഗുര്‍മീതിന് രണ്ട് മണിക്കൂര്‍ വരെ സന്ദര്‍ശകരുമായി കൂടിക്കാഴ്ച അനുവദിക്കാറുണ്ടെന്ന് തടവുകാരനായ രാഹുല്‍ ജെയ്ന്‍ പറഞ്ഞു. ഗുര്‍മീത് കാരണം മറ്റ് തടവുകാര്‍ക്ക് ജയിലില്‍ സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ ജെയ്ന്‍ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്.

പ്രത്യേക വാഹനത്തില്‍ ജയിലിന് പുറത്ത് നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് ഗുര്‍മീതിന് നല്‍കുന്നത്. ഇതേ ജയിലില്‍ തന്നെയാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് തടവുകാര്‍ ഇയാളെ കണ്ടിട്ടില്ല. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് സമീപത്തേക്ക് മറ്റ് തടവുകാര്‍ക്ക് പോകാന്‍ അനുമതിയില്ല. ഇയാള്‍ പുറത്തിറങ്ങുന്ന സമയത്ത് മറ്റ് മുഴുവന്‍ തടവകാരെയും സെല്ലുകളില്‍ അടയ്ക്കുമെന്നും ജെയ്ന്‍ വെളിപ്പെടുത്തി.

ഗുര്‍മീത് എത്തിയതിന് ശേഷം മറ്റ് തടുവുകാര്‍ക്ക് സെല്ലിന് പുറത്ത് സ്വതന്ത്രമായി നടക്കാന്‍ പോലും സാധിക്കുന്നില്ല. ഗുര്‍മിതിന് ജയിലില്‍ ജോലികളൊന്നും നല്‍കുന്നില്ല. നല്ല ആഹാരവും കിട്ടാതായി. ഗുര്‍മീത് വന്നതിന് ശേഷം മറ്റ് തടവുകാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ഇതിനെതിരെ തടവുകാര്‍ സമരം നടത്തിയതായും മറ്റ് തടവുകാര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW