Thursday, December 13, 2018 Last Updated 36 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.11 PM

പുരുഷന്മാര്‍ അടക്കി വാഴുന്ന ആ ബിസിനസ് ലോകത്ത് ഒറ്റക്കു നിന്ന് പോരാടിയപ്പോള്‍: പ്രിയരാമന്‍ പറയുന്നു

uploads/news/2017/11/165418/prya.gif

ബിസിനസ് രംഗത്തേക്ക് കാല്‍വെയ്പുമായി പ്രിയാരാമന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ കാല്‍വെയ്പിനെ കുറിച്ച് പ്രിയ രാമന്‍ പങ്കുവെച്ചത്. ഗ്രാനൈറ്റ് ബിസിനസ് രംഗത്തേക്കാണ് പ്രിയാരാമന്‍ കാല്‍വെയ്പുമായി എത്തിയത്. തലയുയര്‍ത്തി നില്‍ക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടി വന്നുവെന്നും താരം പറയുന്നു. കുട്ടികള്‍ക്ക് സ്മാര്‍ട്ട് ആയി ജീവിക്കാനുമാണ് ഗ്രാനൈറ്റ് ബിസിനസ്സിലേക്ക് താന്‍ എത്തിയതെന്നും പ്രിയ പറയുന്നു.

''പുരുഷന്മാര്‍ അടക്കി വാഴുന്ന ലോകമാണ് ഗ്രാനൈറ്റ് ബിസിനസ്. അതെനിക്കു തന്ന കരുത്ത് വലുതാണ്. ചെറിയ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിലും യാത്രകളും മീറ്റിങ്ങുകളും എല്ലാം ഉണ്ടാകും. പുരുഷന്മാര്‍ മാത്രം കൈയടക്കി വാഴുന്ന മേഖലയിലേക്ക് ഒരു സ്ത്രീ കടന്നു ചെല്ലുമ്പോഴുള്ള പല പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. എനിക്കിത് ചെയ്യാനാകുമോ എന്നു സംശയിച്ചവരുണ്ടായിരുന്നു. എല്ലാം എനിക്ക് മറികടക്കാനായി. ഈ കാലം എന്നെ എങ്ങനെ മാറ്റി എന്നാണെങ്കില്‍ കളിയിലും ചിരിയിലുമൊന്നും ഒട്ടും മാറിയിട്ടില്ല. പലര്‍ക്കും ഞാനൊരു പൊട്ടത്തി കുട്ടിയായിരുന്നു, ഇന്നും അതുതന്നെ''.-പ്രിയാ രാമന്‍ പറയുന്നു.

''സെലിബ്രിറ്റി എന്ന വിലാസം തന്നെയായിരുന്നു എന്റെ വിസിറ്റിങ് കാര്‍ഡ്. അതൊരു അനുഗ്രഹം തന്നെയായിരുന്നു. ഒരുപാടു സമയം എടുക്കേണ്ട പല കാര്യങ്ങളും ഈ മേല്‍വിലാസം ഉള്ളതുകൊണ്ട് ലളിതമായി. പുതിയ അവസരങ്ങള്‍, ഓടി നടക്കാനുള്ള ഊര്‍ജം എല്ലാം സിനിമാതാരം എന്ന വിലാസം എനിക്കു തന്നു. സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴും ആ ലോകം എന്നെ ഉയര്‍ത്തിക്കൊണ്ടിരുന്നു.'' - പ്രിയ പറയുന്നു.

Ads by Google
Tuesday 14 Nov 2017 07.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW