Tuesday, November 14, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.07 PM

15 വയസില്‍ തുടങ്ങിയതാണ് മുത്തശ്ശി ഈ പരിപാടി, ഇന്ന് ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള ടാറ്റുമാസ്റ്റര്‍

uploads/news/2017/11/165417/tattu-master.gif

പച്ച കുത്തല്‍ പലര്‍ക്കും വളരെ ആവേശമാണ്, എന്നാല്‍ തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ പച്ച കുത്തല്‍ തുടങ്ങിയ ഒരു മുത്തശ്ശിയുണ്ട്. ഫിലിപ്പിന്‍സിലാണ് മുത്തശ്ശിയുടെ സ്വദേശം. നൂറ് വയസ്സാണ് മുത്തശ്ശിക്ക് ഉള്ളത്. വാങ് ഓഡ് എന്നാണ് പേര്. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ടാറ്റു മാസ്റ്ററാണ് നമ്മുടെ വാങ്ങ് ഓഡ് മുത്തശ്ശി. ആളു ചില്ലറക്കാരിയല്ലെന്ന് അവിടെയെത്തുന്ന പച്ചകുത്തല്‍ പ്രേമികള്‍ തെളിയിക്കും.


തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ പച്ചകുത്തി തുടങ്ങിയതാണ് ഈ മുത്തശ്ശി. ന്യൂജനറേഷന്‍ ടാറ്റു ഉപകരണങ്ങളെ തോല്‍പ്പിക്കും വിധമുള്ള വൈവിധ്യവും അത്യന്തം മനോഹരവുമായ ഡിസൈനുകളാണ് മുത്തശ്ശിയുടേത്. വളരെ പുരാതന രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ച ഒരു ഉപകരണം ഉപയോഗിച്ചാണ് മുത്തശ്ശി പച്ച കുത്തുന്നത്. മുളയില്‍ ഉറപ്പിച്ചിരിക്കുന്ന ആണി പച്ചക്കുത്തേണ്ട ഭാഗത്തു വച്ച് ഒരു കൊച്ചു ചുറ്റിക കൊണ്ട് അടിച്ചാണ് ടാറ്റു ഇവര്‍ ചെയ്യുന്നത്.

Ads by Google
Tuesday 14 Nov 2017 07.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW