Tuesday, November 14, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 06.57 PM

ദിവസവും ഒന്നു മുതല്‍ മൂന്നു ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ അറിയാന്‍

uploads/news/2017/11/165415/black-te.gif

രാവിലെ ഒരു ചായയില്‍ ദിവസം ആരംഭിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദിവസവും കുറഞ്ഞത് ഒരു ഗ്ലാസ് ചായ കുടിക്കുന്നവര്‍ക്ക് ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പഠനപ്രകാരം, ദിവസവും ഒന്നു മുതല്‍ മൂന്നു ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്കാണ് ഈ ഗുണം ലഭിക്കുകയെന്നും വ്യക്തമാക്കുന്നു. ദിവസവും മൂന്നു ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം വരെ കുറയുമെന്ന് പഠനസംഘം കണ്ടെത്തി. ഇതുകൂടാതെ ദിവസവും രാവിലെ ചായ കുടിക്കുന്നവര്‍ കൃത്യമായ ജീവിതശൈലി പിന്തുടരുന്നവരാണെന്നും സമയത്തുള്ള ഭക്ഷണം, വ്യായാമം, പോസിറ്റീവ് ചിന്താശേഷി എന്നിവയുള്ളവരാണെന്നും പഠനസംഘം വിലയിരുത്തി. ഇതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

15 വര്‍ഷമായി ഹൃദ്രോഹമൊന്നും വരാത്ത 600 സ്ത്രീ-പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. ഇതില്‍ ചായ കുടിക്കുന്നവരില്‍, ഹൃദയധമനികളില്‍ കാല്‍സ്യം അടിഞ്ഞുള്ള ഹൃദയാഘാതമോ, ഹൃദ്രോഗമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. ചായപ്പൊടിയില്‍ അടങ്ങിയിട്ടുള്ള ഫ്ലാവനോയ്ഡ് എന്ന ആന്റി ഓക്‌സിഡന്റാണ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത്.

Ads by Google
Tuesday 14 Nov 2017 06.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW