Tuesday, November 14, 2017 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 06.56 PM

രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു രാജ്യം വരുന്നു

uploads/news/2017/11/165414/cuntty.gif

രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു രാജ്യത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ ? എങ്കില്‍ അത്തരത്തില്‍ ഒരു രാജ്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. രാഷ്ട്രീയക്കാര്‍ ഇല്ലാത്തതും ലോകത്തിലെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന രാജ്യം പസിഫിക് സമുദ്രത്തില്‍ സജ്ജമാകുകയാണ്. മനുഷ്യരാശിയെ രാഷ്ട്രീയക്കാരില്‍ നിന്നും മോചിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ രാജ്യം സൃഷ്ടിക്കുന്നത്. പേപല്‍ സ്ഥാപകന്‍ പീറ്റര്‍ തീലാണ് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നത്.

2020-ഓടെ താഹിതി ദ്വീപിന് സമീപമാണ് ഈ പൊങ്ങിക്കിടക്കുന്ന രാജ്യം സംഭവിക്കുക. ഹോട്ടലുകള്‍, വീടുകള്‍, ഓഫീസുകള്‍, റെസ്റ്റൊറന്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അടുത്ത വര്‍ഷങ്ങളില്‍ നിര്‍മ്മിക്കും. അന്താരാഷ്ട്ര ജലമാര്‍ഗ്ഗത്തില്‍ പൊങ്ങിക്കിടക്കുന്ന സ്വതന്ത്ര രാജ്യത്തിന് സ്വന്തം നിയമങ്ങളുമുണ്ടാകും. 2050-ഓടെ ഇത്തരം ആയിരക്കണക്കിന് രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജോ ക്വിര്‍ക്കിന്റെ പ്രഖ്യാപനം.

Ads by Google
Tuesday 14 Nov 2017 06.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW