Tuesday, October 23, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 06.32 PM

ഹോണ്ട ക്ലിഖിന്റെ വില്‍പന പതിനായിരം യൂണിറ്റ് പിന്നിട്ടു

honda cliq, honda, scooters

യൂട്ടിലിറ്റി സ്‌കൂട്ടര്‍ ഗണത്തില്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട വ്യത്യസ്തമായ രൂപത്തില്‍ അവതരിപ്പിച്ച മോഡലാണ് ക്ലിഖ്. ഹോണ്ട ക്ലിഖിന്റെ വില്‍പന പതിനായിരം യൂണിറ്റ് പിന്നിട്ടെന്ന് കമ്പനി അറിയിച്ചു. നിരത്തിലെത്തി നാല് മാസം തികയും മുമ്പേയാണ് ഈ നേട്ടം. കുറഞ്ഞ വിലയും വ്യത്യസ്തമായ രൂപവുമാണ് ഉപഭോക്താക്കളെ ക്ലിഖിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഹോണ്ട ആക്ടീവയുടെ അടിസ്ഥാനത്തിലാണ് 110 സിസി ക്ലിഖ് പിറവിയെടുത്തത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്, ആകെ 102 കിലോഗ്രാമാണ് ഭാരം. ക്ലിഖിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില 46034 രൂപയാണ്. ഇതിനേക്കാള്‍ മൂവായിരം രൂപ കുറവാണ് നവിക്ക് , എന്നാല്‍ ഫീച്ചേര്‍സിലും രൂപത്തിലും നവിയെക്കാള്‍ ബഹുദൂരം മുന്‍പിലാണ് ക്ലിഖ്.

109.19 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കുമേകും. റോഡുകളില്‍ ടയറുകള്‍ക്ക് അധിക ഗ്രിപ്പ് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്ലോക്ക് പാറ്റേണ്‍ ഗ്രിപ്പ് ടയറുകളും വാഹനത്തിനുണ്ടെന്നാണ് സൂചന. ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW