Friday, September 21, 2018 Last Updated 23 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 05.27 PM

അമ്മായിയമ്മയേപ്പോലെ നന്നായി വേഗത്തില്‍ അരയ്ക്കണം, ചുറ്റും കൂടിനിന്ന ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചു, വരനും ആ ഒപ്പം കൂടി, നിന്ന നില്‍പ്പില്‍ വിവാഹവസ്ത്രം പോലും മാറ്റാതെ പെണ്‍കുട്ടിയെ കൊണ്ട് അരപ്പിച്ചത് ഒരു തേങ്ങ മുഴുവന്‍

uploads/news/2017/11/165408/women.gif

പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വീട്ടിലേയക്കു വലതുകാല്‍ വച്ചുകയറി വന്ന നവവധുവിനെ കാത്തിരുന്നത് അല്‍പ്പം കടുത്ത ക്രൂരതയാണ്. സോഷില്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. നവവധുവിനോടു ചെറുക്കാനും വീട്ടുകാരും ചെയ്ത അല്‍പ്പം ക്രൂരമായ തമാശയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

uploads/news/2017/11/165408/w2.gif

വിവാഹവേഷത്തില്‍ സര്‍വാഭരണവിഭൂഷിതയായി ചെറുക്കന്റെ വീട്ടില്‍ കെട്ടിക്കയറി വന്ന പെണ്ണിനെ ബന്ധുക്കളും വരനും ഒക്കെ നോക്കി നില്‍ക്കേ ഒരു തേങ്ങ മുഴുവന്‍ അരകല്ലില്‍ അരപ്പിച്ചു. അമ്മായി അമ്മയേ പോലെ അരയ്ക്കണം, നല്ല വടിവോത്ത രീതിയില്‍ വേകന്ന് അരയ്ക്കണം തുടങ്ങിയ കമന്റുകള്‍ ചുറ്റും നില്‍ക്കുന്നവരും പറയുന്നതു കേള്‍ക്കാം. ചുറ്റും കൂടി നില്‍ക്കുന്ന വരന്‍ അടക്കമുള്ളവര്‍ ഇതു കണ്ടു രസിക്കുന്നുണ്ട്.

uploads/news/2017/11/165408/w3.gif

കുറച്ചു തേങ്ങയൊന്നുമല്ല ഒരു തേങ്ങ ചിരകിയതു മുഴുവനാണു പെണ്‍കുട്ടിയെക്കൊണ്ട് അരപ്പിക്കുന്നത്. പെണ്‍കുട്ടി വളരെ നിസഹായമായ അവസ്ഥയലാണ്. ഇവരുടെ മുഖത്തു നിന്നു തന്നെ ഇതു വ്യക്തമാകുന്നുണ്ട്. ചില സീരിയലുകളില്‍ കണ്ട രംഗങ്ങളുടെ ആവര്‍ത്തനം പോലെയാണ് ഇത് എന്ന് ചിലര്‍ പറയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എത്തിയ പെണ്‍കുട്ടിയേ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് മോശമായി പോയി എന്ന് ഭൂരിപക്ഷം പേരും പറയുന്നു.

Ads by Google
Tuesday 14 Nov 2017 05.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW