Tuesday, October 16, 2018 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 05.14 PM

തോമസ് ചാണ്ടി വിഷയത്തില്‍ മൗനംവിട്ട് പിണറായി; ഉചിതമായ തീരുമാനം തക്ക സമയത്ത്

uploads/news/2017/11/165405/pinarayi.gif

തിരുവനന്തപുരം : ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തോമസ്ചാണ്ടി വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രതികരണം ഉണ്ടാകുന്നത്.

ഹൈക്കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി തള്ളിയ കാര്യം അറിഞ്ഞു. ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം എല്‍.ഡി.എഫ് നേരത്തെ ആലോചിച്ചിരുന്നതാണ്. തോമസ് ചാണ്ടിയും എല്‍.ഡി.എഫ് യോഗത്തില്‍ ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളും പരിഗണിച്ചുകൊണ്ട് നിലപാട് എടുക്കും. ഇന്ന് എന്‍സിപി യോഗം നടക്കുന്നുണ്ട്. അതോടൊപ്പം എന്‍സിപി എങ്ങനെ ചിന്തിക്കുമെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW