Tuesday, November 14, 2017 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 04.37 PM

സൗദി അറേബ്യയിൽ പ്രതിദിനം മൂവായിരം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്

uploads/news/2017/11/165398/gulf141117h.jpg

റിയാദ് : സൗദി അറേബ്യയിൽ പ്രതിദിനം മൂവായിരം പേർക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. 2017

ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള ഒമ്പതു മാസക്കാലത്ത് സൗദിയിൽ 3,02,473 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 1,120 വിദേശികൾക്കു വീതം സൗദിയിൽ തൊഴിൽ നഷ്ടപ്പെടുന്നുണ്ട്.

ഇതേ കാലയളവിൽ സ്വകാര്യ മേഖലയിൽ നിന്ന് അഞ്ചു ലക്ഷത്തോളം സൗദികൾക്കും തൊഴിൽ നഷ്ടപ്പെട്ടതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പ്രതിദിനം ശരാശരി 1,881 സൗദികൾക്കു വീതം തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദികളും വിദേശികളും അടക്കം 3,001 പേർക്ക് ദിവസേന തൊഴിൽ നഷ്ടപ്പെടുന്നുണ്ട്.

അതേസമയം, തൊഴിൽ വിപണിയിൽ സൗദി വനിതകളുടെ എണ്ണത്തിൽ ഒമ്പതു മാസത്തിനിടെ നേരിയ വർധനവുണ്ടായി. സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 5,14,860 സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷാവസാനം സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാർ 5,05,185 ആയിരുന്നു.

സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് രജിസ്‌ട്രേഷനുള്ള 82.1 ലക്ഷം വിദേശ തൊഴിലാളികൾ രാജ്യത്തുണ്ട്. 2016 ഡിസംബർ അവസാനത്തിൽ 85.13 ലക്ഷം വിദേശികൾക്ക് രജിസ്‌ട്രേഷനുണ്ടായിരുന്നു.

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Tuesday 14 Nov 2017 04.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW