Monday, June 24, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 03.50 PM

പരിമിതികളില്‍ വിടരുന്ന വിസ്മയങ്ങള്‍

''ആറുവര്‍ഷം വരെ എഴുന്നേല്‍ക്കുകയോ നടക്കുകയോ ചെയ്തിട്ടില്ല. കിടക്കയില്‍ തന്നെ അനങ്ങാതെ കിടന്നു. വീട്ടില്‍ വരുന്നവര്‍ എന്നെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കുകയും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.''
uploads/news/2017/11/165388/Weeklyshihab141117d.jpg

മലപ്പുറം ജില്ലയില്‍ ഒരു സാധാരണകുടുംബത്തില്‍ ജനിച്ച് അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച ഷിഹാബുദ്ദീന് ജന്മനാ ഇരുകൈകളും കാലുകളുമില്ല. തന്റെ പരിമിതികളെ മറികടന്ന് ഇല്ലാക്കാലുകള്‍ കൊണ്ട് വിധിയെ തോല്‍പ്പിച്ച് ഷിഹാബ് മുന്നേറുകയാണ്.

ബാല്യകാല ഓര്‍മ്മകള്‍


''നിങ്ങളുടെ കരച്ചില്‍കേട്ട് അച്ഛനും അമ്മയും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ ജനിക്കുമ്പോള്‍ മാത്രം ആയിരിക്കും'' എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ ലോകം മുഴുവന്‍ അംഗീകരിക്കുന്നു. പക്ഷേ ഞാന്‍ കരയും മുന്‍പെ എന്നെ കണ്ട് ബാപ്പയും ഉമ്മയും പൊട്ടിക്കരഞ്ഞു.

രണ്ടു കൈയും കാലുമില്ലാത്ത ജീവനുളള മാംസപിണ്ഡമായിരുന്നു ഞാന്‍. എഴുപതുശതമാനത്തിലധികം വൈകല്യമുളളതുകൊണ്ട് കഷ്ടിച്ച് മൂന്നുമാസം വരെയേ ജീവിച്ചിരിക്കാന്‍ സാധ്യതയുളളൂ എന്ന് ഡോക്ടര്‍ വിധിയെഴുതി. അതെന്റെ ഉപ്പയെയും ഉമ്മയെയും കൂടുതല്‍ വിഷമിപ്പിച്ചു.

എനിക്ക് മുന്‍പെ മൂന്നു ഇത്താത്തമാരും ഒരു ഇക്കാക്കയുമുണ്ട്. അഞ്ചാമനായാണ് ഞാന്‍ ജനിച്ചത്. ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നെ വേണ്ടെന്നു വയ്ക്കാമായിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല. എനിക്ക് ശേഷം രണ്ടു അനിയന്മാര്‍ കൂടിയുണ്ടായി.

എന്നിട്ടും എന്നെ അവര്‍ നെഞ്ചോട് ചേര്‍ത്താണ് വളര്‍ത്തിയത്. പക്ഷേ അളളാഹുവിന്റെ കണക്കുപുസ്തകത്തില്‍ എനിക്ക് ആയുസ് നീട്ടിക്കിട്ടി. ആറുവര്‍ഷം വരെ എഴുന്നേല്‍ക്കുകയോ നടക്കുകയോ ചെയ്തിട്ടില്ല. കിടക്കയില്‍ തന്നെ അനങ്ങാതെ കിടന്നു.

വീട്ടില്‍ വരുന്നവര്‍ എന്നെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കുകയും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. അതു കാണുമ്പോള്‍ എനിക്ക് എന്നോട് തന്നെ അപകര്‍ഷത തോന്നി.

uploads/news/2017/11/165388/Weeklyshihab141117.jpg

ആരെങ്കിലും വിരുന്ന് വരുമെന്നറിയുമ്പോള്‍ തന്നെ ഞാന്‍ ഉമ്മയോട് പറയും ''വാതിലുകള്‍ അടച്ചേയ്ക്ക്. ആരു ചോദിച്ചാലും എന്നെ കാണിച്ചുകൊടുക്കരുത്.'' എന്ന്.

എനിക്കുശേഷം ജനിച്ചവര്‍ ഉമ്മയുടെ കൈപിടിച്ച് നടന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
''എന്നാണ് എനിക്കും ഇങ്ങനെ നടക്കാന്‍ സാധിക്കുക?''

എല്ലാവര്‍ക്കും അളളാഹു കൈയും കാലും നല്‍കി. അതുകൊണ്ടാണ് അവര്‍ നടക്കുന്നത്. ''ഇല്ലാത്ത കാലുകള്‍ കൊണ്ട് നീ നടക്കുമ്പോള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന മാതാവ് ഞാനായിരിക്കും.''

കണ്ണീരോടെയുളള ഉമ്മയുടെ ആ മറുപടിയാണ് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചതും ഇന്നു കാണുന്ന രീതിയില്‍ എന്നെ ഞാനാക്കി മാറ്റിയതും.

പിന്നീടുളള ഓരോനിമിഷവും എഴുന്നേല്‍ക്കാനുളള പരിശ്രമത്തിലായിരുന്നു. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടു തുടങ്ങി. പതുക്കെ പതുക്കെ ഞാന്‍ എഴുന്നേറ്റു. ആദ്യമൊക്കെ ബാലന്‍സ് കിട്ടാതെ ഒരുപാട് തവണ വീണിട്ടുണ്ട്. വീടിനുളളില്‍ അല്പം നടക്കാന്‍ ആരംഭിച്ചു.

സ്‌കൂളിലേക്കുളള യാത്ര


സഹോദരങ്ങളും സമപ്രായക്കാരും സ്‌കൂള്‍ മുറ്റത്തും ക്ലാസ്മുറികളിലും ബാല്യം ആഘോഷിച്ചപ്പോള്‍ ഞാന്‍ അടച്ചിട്ട മുറിക്കുളളില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. വൈകുന്നേരങ്ങളില്‍ അനിയന്മാര്‍ ഉച്ചത്തില്‍ പഠിക്കുന്നത് കേട്ട് അവര്‍ക്കൊപ്പം ഞാനും പഠിക്കാന്‍ തുടങ്ങി.

അവര്‍ വീട്ടില്‍ ബാക്കി വച്ച പുസ്തകങ്ങളിലൂടെ സ്വയം പഠിച്ചു. വായില്‍ പെന്‍സില്‍ വെച്ച് അക്ഷരങ്ങള്‍ എഴുതി തുടങ്ങിയെങ്കിലും പിന്നീട് കൈകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് എഴുതി നോക്കി. പെട്ടെന്നു തന്നെ കൈകള്‍ അതിന് വഴങ്ങിത്തുടങ്ങി.

Tuesday 14 Nov 2017 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW