ഉഷ ഗോപികയോട്:
നീയെന്തിനാടീ ഒരു പരിചയവുമില്ലാത്ത ആ മനുഷ്യനെ നോക്കി ചിരിച്ചത്?
ഗോപിക: ഒന്നു ചിരിച്ചാല്‍ നമുക്കെന്താടീ നഷ്ടം? പക്ഷേ അയാള്‍ക്ക് നഷ്ടപ്പെടുന്നത് ഒരാഴ്ചത്തെ ഉറക്കമായിരിക്കും...
- സതീശന്, പുതുപ്പള്ളി
*****
കുളിച്ച് വൃത്തിയായി വരുന്ന മദ്യപനോട് ഒരാള്‍:
നീ ഷൂട്ടിംഗ് കാണാന്‍ പോവുകയാണോ? നിനക്ക് ചാന്‍സു വല്ലതും കിട്ടുമോ?
മദ്യപന്: കിട്ടിയാലും എനിക്കു വേണ്ട. വൈകുന്നേരം ഒരു കുപ്പി അടിച്ച് ഓടയില്‍ കിടക്കുമ്പോള്‍ ആളുകള്‍ പറയും സിനിമാനടന് ദേ ഓടയില്‍ കിടക്കുന്നേ എന്ന്. അതുവേണ്ട.
- സന്തോഷ്, പത്തനാപുരം
****
ബിന്ദു രമയോട്:
നമ്മുടെ ജാനകിചേച്ചിയെ ആ പ്രൈവറ്റ് ബസിലെ കിളി ബസില്‍നിന്നു തള്ളിയിട്ടു. നമുക്ക് പ്രതികരിക്കണ്ടേ?
രമ: പിന്നേ... പ്രതികരിക്കണം. പക്ഷേ ഞാനില്ല. ഞാനും ആ ബസിലെ സ്ഥിരം യാത്രക്കാരിയാ...
- അജീഷ്, നെന്മാറ
****
***
ആദ്യരാത്രിയില്‍ ഭര്‍ത്താവ്:
നിന്റെ പോരായ്മകളെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ നീ വിഷമിക്കരുത്.
ഭാര്യ: എന്തുവിഷമം... പോരായ്മകള്‍ എനിക്കുള്ളതു കൊണ്ടല്ലേ കൊള്ളാവുന്ന ഒരുത്തനെ കിട്ടാതെ പോയത്?
- വിനോദ്, എഴുപുന്ന
***
കുട്ടിയെയും കൊണ്ട് ബസില്‍ യാത്രചെയ്യുന്ന സ്ത്രീയോട് കണ്ടക്ടര്‍:
കുട്ടിക്ക് ആറുവയസ് ആയില്ലേ?
സ്ത്രീ: ഇല്ല.
കണ്ടക്ടര്‍: എപ്പോഴാവും?
സ്ത്രീ: ഈ ബസില്‍നിന്ന് ഇറങ്ങിയാലുടന്‍.
- ഫിറോസ്, ആലപ്പുഴ
***