Wednesday, January 10, 2018 Last Updated 21 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.42 PM

കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.49 ലക്ഷം രൂപ

kawasaki ninja 650 KRT, kawasaki

പുതിയ നിഞ്ച 650 കെആര്‍ടി എഡിഷനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി ഇന്ത്യയില്‍ പുറത്തിറക്കി. 5.49 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന്റെ എക്‌സ്‌ഷോറൂം വില. കവാസാക്കി റേസിംഗ് ടീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലൈം ഗ്രീന്‍, ഗ്രെയ്, ബ്ലാക് നിറങ്ങളാണ് നിഞ്ച 650 കെആര്‍ടി എഡിഷന്റെ പ്രത്യേകത. ഹോണ്ട CBR650F, ബെനലി ടിഎന്‍ടി 600i എന്നിവരാണ് കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്റെ പ്രധാന എതിരാളികള്‍. നവംബര്‍ അവസാനത്തോടെ പുതിയ കെആര്‍ടി എഡിഷനുകളുടെ വിതരണം കവാസാക്കി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിഞ്ച 650 കെആര്‍ടി എഡിഷന്‍ നിലവിലുള്ള 649 സിസി ലിക്വിഡ്-കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് അണിനിരക്കുന്നത്. 67 bhp കരുത്തും 65.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും. 2017 നിഞ്ച 650 പുതിയ ഭാരം കുറഞ്ഞ ഫ്രെയിമിലാണ് എത്തുന്നത്. തത്ഫലമായി മുന്‍മോഡലുകളെ അപേക്ഷിച്ച് 22 കിലോഗ്രാം ഭാരക്കുറവിലാണ് നിഞ്ച 650 ഒരുങ്ങുന്നതും. സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് വേണ്ടി സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നുണ്ട്. ഫ്രണ്ട് എന്‍ഡില്‍ 300 mm ഡ്യൂവല്‍ ഡിസ്‌കും, റിയര്‍ എന്‍ഡില്‍ 220 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് ഒരുക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.

Ads by Google
TRENDING NOW