Tuesday, November 14, 2017 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.43 PM

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പുതിയ ബില്ല്യന്‍ ക്യാപ്ച്ചര്‍+ സ്മാര്‍ട്ട്‌ഫോണ് വിപണിയിലേക്ക്

Flipkart,

പ്രമുഖ ഇ-കോമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ സ്മാര്‍ട്ട്‌ഫോണുമായി വിപണിയില്‍. ബില്ല്യന്‍ ക്യാപ്ച്ചര്‍ + എന്ന സ്മാര്‍ട്ട് ഫോണാണ് കമ്പനി പുറത്തിറങ്ങിയിരിക്കുന്നത്. ബില്ല്യന്‍ ക്യാപ്ച്ചര്‍ + സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റില്‍ ഒരു പ്രത്യേക പേജും ഫ്‌ലിപ്പ്കാര്‍ട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ഇന്ത്യയില്‍ വില്‍പനയാരംഭിക്കുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫോണ്‍ ഇന്ത്യയില്‍ 125 നഗരങ്ങളിലായി 130 സര്‍വീസ് സെന്ററുകള്‍ ഉണ്ടെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന സൂചന. 3ജിബി റാം/ 32ജിബി സ്റ്റോറേജ് (10,999 രൂപ) , 4 ജിബി റാം/64 ജിബി സ്റ്റോറേജ് (12,999 രൂപ) എന്നി രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ആന്‍ഡ്രോയിഡ് നുഗട്ട് ഒഎസിന്ന്‌റെ എറ്റവും മികച്ച വേര്‍ഷനാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. അതിനാല്‍ വേഗത്തിലുള്ള അപ്‌ഡേഷനുകള്‍ സാധ്യമാക്കുന്നു. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷിനോടൊപ്പം പിന്‍വശത്ത് ഡ്യുവല്‍ ക്യാമറകളുമായാണ് ബില്ല്യന്‍ ക്യാപ്ച്ചര്‍ + സ്മാര്‍ട്ട് ഫോണ്‍ അവതരിക്കുക. ഈ ക്യാമറകള്‍ ബോക്കെ ഇഫക്ടിന്റെ ഷോര്‍ട്ടുകള്‍ പിടിച്ചെടുക്കും, കൂടാതെ കുറഞ്ഞ പ്രകാശത്തില്‍ എടുക്കുന്ന ഓരോ ഫോട്ടോകള്‍ക്കും മികച്ച ക്ലാരിറ്റിയും ഉണ്ടായിരിക്കും. വേഗത്തിലുളള ചാര്‍ജ്ജിങ് സാധ്യമാക്കുന്ന ബാറ്ററിയായിരിക്കും ഈ ഫോണില്‍ ഉള്‍ക്കൊള്ളുക. ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല.

Ads by Google
Ads by Google
TRENDING NOW