Tuesday, November 14, 2017 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.03 PM

പരസ്യമായി തടിച്ചിയെന്ന് വിളിച്ച് മാധ്യമ പ്രവര്‍ത്തകന്‍; ഒന്നു പതറിയെങ്കിലും വിദ്യാ ബാലന്റെ കിടിലന്‍ മറുപടി

uploads/news/2017/11/165364/vidya.gif

വണ്ണം കൂടുന്നത് മോശമാണെന്ന് കരുതുന്ന ഒരു മാനസികാവസ്ഥയിലേയ്ക്ക് ഇന്ന് പലരും എത്തിയിട്ടുണ്ട്. കൃത്യമായ അഴകളവുകളോടെ ശരീരം നിലനിര്‍ത്താന്‍ ഭൂരിഭാഗത്തിനും കഴിയാറില്ല. എങ്കിലും അഴകളവുകളുടെ കാര്യത്തില്‍ താരങ്ങളും മോഡലുകളും ഏറെ ശ്രദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ചും ബോളിവുഡില്‍. എന്നാല്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നടിയെന്ന പേരില്‍ എപ്പോഴും ശരീരം കൃത്യ അളവിലായിരിക്കണമെന്നും ശഠിക്കാത്ത താരമാണ് വിദ്യാ ബാലന്‍. തന്റെ അഭിനയ മികവാണ് സ്‌ക്രീനില്‍ വരേണ്ടതെന്നു വിശ്വസിക്കുന്ന വിദ്യ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കുകയും ചെയ്യുന്നു. ദേശീയ പുരസ്‌കാര ജേതാവായ താരം പലതവണ വണ്ണത്തിന്റെ പേരില്‍ കളിയാക്കലുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഞാന്‍ ഞാനായി തന്നെയിരിക്കും വേണമെങ്കില്‍ എന്നെ ഇഷ്ടപ്പെട്ടാല്‍ മതിയെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഇത്തവണ ഒരു മാധ്യമ പ്രവര്‍ത്തകനാണ് വിദ്യയെ പരസ്യമായി വണ്ണത്തിന്റെ പേരില്‍ കളിയാക്കിയത്. എന്നാല്‍ ഇതിന് കൃത്യമായ മറുപടി തന്നെ താരം നല്‍കി.

'ഞാന്‍ ചെയ്യുന്ന ജോലിയില്‍ വളരെ സന്തുഷ്ടയാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം? നിങ്ങളെ പോലുള്ളവരുടെ മാനസിക അവസ്ഥ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു' ഇതാണ് വിദ്യാ ബാലന്‍ നല്‍കിയ മറുപടി.
ഇതിന് മുന്‍പും പല അവസരങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും വിദ്യാ ബാലന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അവരോടൊക്കെ നിങ്ങള്‍ എന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അറിയാമെന്ന് വിദ്യ മറുപടി നല്‍കാറുമുണ്ടായിരുന്നു.

തുമാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് കൂട്ടത്തിലൊരാള്‍ മണ്ടന്‍ ചോദ്യം ചോദിച്ചത്. വിദ്യ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഈ ചോദ്യം കേട്ട് വിദ്യ മാത്രമല്ല മറ്റ് മാധ്യമപ്രവര്‍ത്തകരും അത്ഭുതപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW