Wednesday, January 10, 2018 Last Updated 24 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.03 PM

ഒറ്റമുറിവീട്ടില്‍ ബാസ്‌ക്കറ്റുകളില്‍ ഉറങ്ങേണ്ടി വരുന്ന തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് കണ്ണീരോടെ ഒരു അമ്മ

uploads/news/2017/11/165361/basket.jpg

ബാസ്‌ക്കറ്റുകളില്‍ ഉറങ്ങേണ്ടി വരുന്ന തന്റെ കുഞ്ഞുങ്ങളെ കുറിച്ച് പറയുകയാണ് സ്‌കോട്‌ലന്‍ഡ്കാരിയായ ഒരമ്മ. 24കാരിയായ ടോണി ബെല്ലിന് നാല് പെണ്‍കുട്ടികളാണുള്ളത്. ആദ്യ പ്രസവത്തില്‍ ഒരു പെണ്‍കുട്ടിയും രണ്ടാമത്തെ പ്രസവത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ചും. ഒരൊറ്റമുറിയിലാണു ടോണിയും കുട്ടികളും ജീവിക്കുന്നത്. ഒരു കിടക്കയേ ഉള്ളൂ. അതില്‍ അമ്മയും മൂത്തമകളും. മൂന്നു ബാസ്‌കറ്റുകളിലായി പറക്കമുറ്റാത്ത മൂന്നു നവജാതശിശുക്കളും. എല്ലുകള്‍ ദുര്‍ബലമാകുന്ന അപൂര്‍വരോഗത്തിന്റെ പിടിയിലാണ് ടോണി. ഹെയര്‍ ഡ്രെസ്സറായിരുന്നു ടോണി. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലിക്കുപോകുന്നുമില്ല. നാലു കുട്ടികള്‍ക്കും തനിക്കും സൗകര്യപ്രദമായി താമസിക്കാനുള്ള സ്ഥലമാണു ടോണിക്കു ഇപ്പോള്‍ വേണ്ടത്.

ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലിക്കുപോകുന്നുമില്ല. നാലു കുട്ടികള്‍ക്കും തനിക്കും സൗകര്യപ്രദമായി താമസിക്കാനുള്ള സ്ഥലമാണു ടോണിക്കു വേണ്ടത്. നാലു കുട്ടികള്‍ക്കും അമ്മ അടുത്തുതന്നെ വേണം. മക്കളെ തനിച്ചാക്കി പുറത്തുപോകാനും ടോണിക്കു കഴിയില്ല. ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സമ്പ്രദായം നിലവിലുണ്ട് സ്‌കോട്‌ലന്‍ഡില്‍. ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സമ്പ്രദായം അനുസരിച്ച് ടോണിക്കു താമസ സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ, തന്റെ മക്കളെ വേര്‍പിരിഞ്ഞിരിക്കാന്‍ തയ്യാറല്ല അവര്‍. സര്‍ക്കാര്‍ നല്ലൊരു താമസസ്ഥലം ലഭ്യമാക്കുന്നതുവരെ അവര്‍ ഈ ഒറ്റ മുറിയില്‍ താമസിക്കേണ്ടിവരും.

മൂന്നാം നിലയിലെ ഒരു ഫ്‌ലാറ്റിലായിരുന്നു ടോണിയുടെയും കുട്ടികളുടെയും താല്‍ക്കാലിക താമസം. നാലു കുട്ടികളുമായി മൂന്നാം നിലയിലേക്കു കയറുന്നതും ഇറങ്ങുന്നതും അങ്ങേയറ്റം ബുദ്ധിമുട്ട്. രോഗത്തെത്തുടര്‍ന്ന് സ്വതന്ത്രമായി ചലിക്കാനും ടോണിക്കു സാധിക്കില്ല. തനിച്ചുകയറാന്‍ സാധിക്കാത്ത പടികള്‍ കുട്ടികളുമായി കയറുകയെന്ന സാഹസം എത്ര നാള്‍ തുടരാനാകും. വീട്ടുടമസ്ഥന്‍ വീട് മറ്റൊരാള്‍ക്കു വിറ്റപ്പോള്‍ താല്‍ക്കാലിക താമസസൗകര്യം മതിയാക്കേണ്ടിവന്നു. അതിനെത്തുടര്‍ന്നാണ് മറ്റൊരു താമസസ്ഥലം കണ്ടുപിടിക്കാന്‍ ടോണി നിര്‍ബന്ധിക്കപ്പെട്ടത്. ഒറ്റയ്ക്കു താമസിക്കുമ്പോള്‍ ടോണിയും അമ്മയും തമ്മില്‍ നല്ല ബന്ധമായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ അത്ര സൗഹൃദത്തിലല്ല. കുട്ടികളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ടോണിക്കു വേദനയുണ്ട്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നതും അവരെ വിഷമിപ്പിക്കുന്നു.

Ads by Google
Tuesday 14 Nov 2017 01.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW