Wednesday, January 10, 2018 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.04 PM

രണ്ടു കടകള്‍ക്ക് കീഴിലൂടെ 40 അടി ആഴത്തില്‍ വന്‍ തുരങ്കമുണ്ടാക്കി ; കൊള്ളക്കാര്‍ ബാങ്ക് ലോക്കറില്‍ നിന്നും അടിച്ചു മാറ്റിയത് ഒന്നരകോടി...!

uploads/news/2017/11/165359/tunnel.jpg

നവി മുംബൈ: മൂന്ന് കടകള്‍ക്ക് കീഴിലൂടെ ഏകദേശം 40 അടിയോളം താഴ്ചയില്‍ ഒരു തുരങ്കം. അതിലൂടെ കടന്ന് തകര്‍ത്ത് ശൂന്യമാക്കിയത് ബാങ്കുകളുടെ 30 ലധികം ലോക്കറുകള്‍. കൊണ്ടു പോയത് ഒന്നര കോടിയോളം രൂപ. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വമ്പന്‍ ബാങ്ക് കൊള്ള നടന്നത് നവി മുംബൈയിലെ ജൂയി നഗറിലായിരുന്നു. ബാങ്ക് നില്‍ക്കുന്ന അതേ കെട്ടിടത്തില്‍ തന്നെ വാടകയ്ക്ക് എടുത്ത ഒരു കടയില്‍ നിന്നും വന്‍ താഴ്ചയിലൂടെ ബാങ്ക് ലോക്കറിലേക്ക് ഒരു തുരങ്കം സൃഷ്ടിച്ച് അതിലൂടെ കടന്നായിരുന്നു കൊള്ളക്കാര്‍ വന്‍കിട മോഷണം നടത്തിയിരിക്കുന്നത്.

സെക്ടര്‍ 11 ലെ ഭക്തി റസിഡന്‍സി ബില്‍ഡിംഗിന്റെ ഏറ്റവും താഴത്തെ നിലയിലെ ഏഴാം നമ്പര്‍ കടയായ ബാലാജി ജനറല്‍ സ്‌റ്റോറില്‍ നിന്നുമാണ് എല്ലാം ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും അഞ്ചടി താഴ്ചയിലേക്കാണ് തുരങ്കം തുടങ്ങുന്നത്. അത് പിന്നീട് തൊട്ടടുത്ത മുറികളിലെ രണ്ടു കടകള്‍ക്ക് കീഴില്‍ 30 അടി താഴ്ചയിലൂടെ വീണ്ടും അഞ്ചടി താഴ്ചയായി ബാങ്ക് ഓഫ് ബറോഡയുടെ ലോക്കല്‍ റൂമിലേക്ക് പോകുന്നു. ഒരു ഭിത്തിക്ക് അപ്പുറത്ത് ഏതാനും ദൂരത്തിലായി നാലാം നമ്പര്‍ ഷോപ്പിലാണ് ബാങ്കിന്റെ എടിഎം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഒന്നു മുതല്‍ നാലു വരെയുള്ള കടകള്‍ ബാങ്കിന്റേതാണ്. തൊട്ടടുത്ത കടയില്‍ ഒരു സെക്യുരിറ്റി ഏജന്‍സിയാണ് പ്രവര്‍ത്തിക്കുന്നതെന്നതാണ് ഏറ്റവും രസകരം.

uploads/news/2017/11/165359/robbery.jpg

തിങ്കളാഴ് ബാങ്ക് തുറന്നപ്പോള്‍ മാത്രമാണ് മോഷണവിവരം പുറത്തു വന്നത്. വെളളിയാഴ്ച തന്നെ കൊള്ളസംഘം ഇവിടെ എത്തിയിരിക്കാമെന്നും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കുകയും എല്ലാം ശൂന്യമാക്കി മൊത്തം അടിച്ചുമാറ്റുകയും ചെയ്തിരിക്കാമെന്നാണ് പോലീസ് നിഗമനം. കൊള്ളക്കാരെ പിടിക്കാനായി ആറ് സംഘമായിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ വര്‍ഷം ആദ്യം ജാര്‍ഖണ്ഡിലെ നെരുലില്‍ നടന്ന മോഷണത്തിനോട് സാമ്യമുള്ളതാണ് പുതിയ മോഷണവും. ആറു മാസം മുമ്പ് തുടങ്ങിയ പദ്ധതിയായിരിക്കണം ഇതെന്നാണ് പോലീസ് കരുതുന്നത്. ഒരു ഗണബചന്‍ പ്രസാദ് എന്നയാളാണ് ഏഴാം നമ്പര്‍ കട വാടകയ്ക്ക് എടുത്തത്. ഏതാനും മാസം കട നടത്തിയ ശേഷം നല്ല സുഖമില്ലെന്ന് പറഞ്ഞ് സെപ്തംബറില്‍ ഇയാള്‍ ചികിത്സയ്ക്കായി ജാര്‍ഖണ്ഡിലേക്ക് പോയി. പിന്നീട് മറ്റ് രണ്ടു പേരെയായിരുന്നു കട ഏല്‍പ്പിച്ചിരുന്നത്.

ഈ രണ്ടു മാസത്തിനിടയിലായിരിക്കാം കൊള്ളക്കാര്‍ കടയില്‍ തുരങ്കം നിര്‍മ്മിച്ചതെന്നാണ് പോലീസ് കരുതുന്നത്. മൂന്നടി വ്യാസത്തില്‍ 40 അടി താഴ്ചയിലേക്ക് തുരങ്കം നിര്‍മ്മിച്ചത് രാത്രിയിലായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. അവശിഷ്ടങ്ങള്‍ അന്നന്ന് തന്നെ സംശയത്തിന് ഇട നല്‍കാതെ പുലര്‍ച്ചെയ്ക്ക് മുമ്പ് എതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ പരിസരത്ത് നിക്ഷേപിച്ചു. മുകളിലത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് പോലും സംശയം തോന്നാത്ത വിധത്തിലാണ് എല്ലാം ചെയ്തത്. കുഴിക്കുന്ന ശബ്ദം തങ്ങള്‍ കേട്ടിരുന്നതായി കെട്ടിടത്തില്‍ താമസിച്ചിരുന്നവര്‍ പറയുന്നു.

ഒന്നിലധികം പേര്‍ ചേര്‍ന്നായിരിക്കണം ഈ മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിന്റെ കൃത്യമായ ലേ ഔട്ട് വെച്ചു തന്നെയായിരുന്നു സംഘം തുരങ്കം നിര്‍മ്മിച്ചത്. എന്നിരുന്നാലും ബാങ്കിന്റെ പ്രധാന സേഫിലോ ട്രഷറി റൂമിലോ സംഘം കൈവെച്ചില്ല. കേസില്‍ ലോക്കര്‍ റൂമില്‍ നിന്നും കൊള്ളക്കാരുടെ വിരലടയാളം പോലീസ് എടുത്തിട്ടുണ്ട്. ബാങ്കിന്റെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കിട്ടിയ ദൃശ്യങ്ങള്‍ മങ്ങിയതാണ്. ബാലാജി സ്‌റ്റോറില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് സിസിടിവി ക്യാമറ. തിങ്കളാഴ്ച രാവിലെ ലോക്കറുകളും ആഭരണം സൂക്ഷിച്ചിരുന്ന പെട്ടികളും പഴ്‌സുകളും തുറന്നു കിടക്കുന്നതും ഉപകരണങ്ങള്‍ താഴെ ചിതറിക്കിടക്കുന്നതും കണ്ടെത്തുകയായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Tuesday 14 Nov 2017 01.04 PM
Ads by Google
LATEST NEWS
TRENDING NOW