Wednesday, February 21, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 11.57 AM

ഞെട്ടിക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; 30 വയസ്സുകാരന്‍ ഒടിയന്‍ മാണിക്യനായി മോഹന്‍ലാലിന്റെ മേക്കോവര്‍: വീഡിയോ

uploads/news/2017/11/165336/mohanlal.gif

ഒടിയന്‍ സിനിമയില്‍ 90 വയസ്സുവരെയുള്ള ഒടിയന്‍ മാണിക്യന്റെ ജീവിതമാണ് കാണിക്കുന്നത്. ഇതിന്റെ അവസാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന്‍ മാണിക്യനാകാന്‍ മോഹന്‍ലാലിന്റെ രൂപ മാറ്റത്തിനായാണ്. മൂന്നാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചു കഴിഞ്ഞു. ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5-ാം തിയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഇതിനിടെ വണ്ണം കുറച്ച രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ഇതും ആരാധകര്‍ ഏറ്റെടുത്തു.

ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹന്‍ലാല്‍ നടത്തുക. കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹന്‍ലാല്‍ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം.

നിലവില്‍ 65കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്. മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയന്‍ ടീം എടുത്തുകഴിഞ്ഞു. ഒടിയന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്‌സ്. രണ്ടു പ്രധാന ചിത്രങ്ങള്‍ മാറ്റി വച്ചാണ് പീറ്റര്‍ ഹെയ്ന്‍ ഒടിയന്റെ ആക്ഷന്‍ സംവിധാനം ഏറ്റെടുത്തത് എന്നും ഈ ചിത്രം പീറ്റര്‍ ഹെയ്‌നിനു മറ്റൊരു ദേശീയ പുരസ്‌കാരം നേടി കൊടുക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഒടിയന്റെ ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കൂറ്റന്‍ സെറ്റാണ് ഒടിയന് വേണ്ടി സൃഷ്ടിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW