Tuesday, November 14, 2017 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 11.34 AM

മഹിഷ്മതിയുടെ പല്‍വാല്‍ ദേവന്‍ ഇനി തിരുവിതാംകൂറിന്റെ രാജാവ്; റാണാ ദഗ്ഗുബാട്ടിയുടെ മലയാള അരങ്ങേറ്റം രാജകീയം

uploads/news/2017/11/165328/rana.gif

ബാഹുബലിയിലൂടെ മലയാളി ആരാധകരെ സ്വന്തമാക്കിയ റാണാ ദഗ്ഗുപതി തന്റെ മലയാള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. തിരുവിതാംകൂറിന്റെ രാജാക്കന്മാരുടെ കഥ പറഞ്ഞ് കെ മധു ഒരുക്കുന്ന 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നായകനായാണ് റാണയുടെ വരവ്്. ബാഹുബലി രീതിയില്‍ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിലാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ റാണ അവതരിപ്പിക്കുന്നത്.

ട്വിറ്ററിലൂടെ റാണ തന്നെയാണ് താന്‍ മാര്‍ത്താണ്ഡവര്‍മ്മയാകുന്ന വിവരം പങ്കുവെച്ചത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന സിനിമയിലൂടെ ഞാന്‍ മലയാളത്തില്‍ അഭിനയിക്കുകയാണ്. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്‌സ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ മധുവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ് എന്ന് റാണ കുറിച്ചു.

ആധുനിക തിരുവിതാംകൂറിന്റെ ഭാഗധേയം മാറ്റിയെഴുതിയ ആളാണ് 1705ല്‍ ജനിച്ച അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അയല്‍രാജ്യങ്ങള്‍ കീഴടക്കി പിന്നീട് ചരിത്രത്തിന്റെ ഭാഗമായ ശക്തവും വിസ്തൃതവുമായ തിരുവിതാംകൂര്‍ സൃഷ്ടിച്ചത് അനിഴം തിരുനാളാണ്. ഒരു കൊച്ചു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെ പില്‍ക്കാലത്ത് കേരളസംസ്ഥാനത്തെ ഏറ്റവും വലിയ രാജവംശമായി പടവെട്ടിയും പിടിച്ചടക്കിയും വളര്‍ത്തിയെടുത്തത് അനിഴം തിരുനാളാണ്. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുപടയെ തോല്‍പിച്ചത് മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ്. ഒരു വൈദേശിക ശക്തിക്കെതിരെ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരനായ രാജാവ് എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാണ്. തിരുവിതാംകൂറിന്റെ സൈനികശേഷി വര്‍ധിപ്പിച്ചതും അത് ചിട്ടപ്പെടുത്തിയതും ഒരു ഭരണക്രമമുണ്ടാക്കിയതുമെല്ലാം അനിഴം തിരുനാളാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW