Tuesday, November 14, 2017 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
കെ. ആര്‍ ഹരിശങ്കര്‍
Tuesday 14 Nov 2017 11.00 AM

മധുര തരം ഇനി ചികിത്സ

''മധുരം കഴിച്ചു തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്ന ഡോ.എം.വി.പ്രസാദിന്റെ ചികിത്സാരീതികള്‍...''
uploads/news/2017/11/165321/DIABETESDAY141117a.jpg

മധുരമെന്നു കേട്ടാല്‍ പേടിക്കുന്നവരാണ് പ്രമേഹക്കാര്‍. എന്നാല്‍ ഇതേ മധുരത്തെ മരുന്നാക്കി മാറ്റി തികച്ചും ശാസ്ത്രീയമായൊരു ചികിത്സ. അതാണ് വയനാട്, കേണിച്ചിറ സ്വദേശി ഡോ.എം.വി.പ്രസാദ് ചെയ്യുന്നത്.

20 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിനാളുകളാണ് ചുരം കയറി ഡോ.പ്രസാദിന്റെ ചികിത്സ തേടിയെത്തുന്നത്. മുള്ളിനെ മുള്ളുകൊണ്ടു തന്നെയെടുക്കുന്ന വേറിട്ട ചികിത്സയ്ക്കു തുടക്കം കുറിച്ച, ഡോ.പ്രസാദിന്റെ ചികിത്സാരീതികള്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

പ്രമേഹം രോഗമാണ്, പക്ഷേ ?


ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി കേരളം അറിയപ്പെടുമ്പോഴും യഥാര്‍ത്ഥ പ്രമേഹം എന്താണ് അറിയാത്തവരാണ് പലരും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാലത് പ്രമേഹമല്ല.ലക്ഷണമാണ്, ഒരു രോഗ ലക്ഷണം.

രക്തം പരിശോധിക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതല്‍ ആണെന്നു കണ്ടെത്തിയാല്‍ മുതല്‍ അയാള്‍ പ്രമേഹ രോഗിയായി. അന്നു കഴിക്കാനാരംഭിക്കുന്ന മരുന്നുകള്‍ അയാളുടെ മരണം വരെയും കഴിക്കേണ്ടി വരും.

ഇങ്ങനെ കഴിക്കുന്ന മരുന്നുകള്‍ എന്താണ് ശരീരത്തില്‍ ചെയ്യുന്നത് ? ആ മരുന്നുകള്‍ കഴിച്ചാല്‍ പ്രമേഹം മാറുമോ?... തുടങ്ങിയ സംശയങ്ങള്‍ പലരുടെ മനസ്സിലുണ്ടാകുമെങ്കിലും ഡോക്ടറോട് ചോദിക്കാന്‍ ധൈര്യപെടില്ല.

ആ മരുന്നുകള്‍ കൊണ്ട് പ്രമേഹം മാറാനുള്ള സാധ്യതയില്ല. കാരണം അവയെല്ലാം പഞ്ചാസാരയുടെ അളവ് കുറയ്ക്കാനുള്ള മരുന്നുകള്‍ മാത്രമാണ്. പ്രമേഹമെന്ന രോഗത്തിനുള്ള ചികിത്സകളോ മരുന്നുകളോ അല്ല.

എന്താണ് പ്രമേഹം?


പ്രമേഹമെന്ന് എല്ലാവരും വിശ്വസിക്കുന്നതെന്താണ്? നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന ഗ്ലൂക്കോസിനെ കോശങ്ങളിലേക്കു കടത്തി വിടുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ജോലിയാണ്. അത് ഉത്പാദിപ്പിക്കുന്നത് പാന്‍ക്രിയാസ് ഗ്രന്ഥിയും.

ശരീരത്തിന്റെ അധ്വാനം കൊണ്ടുമാത്രമേ കോശങ്ങളിലെത്തിയ ഗ്ലൂക്കോസിനു ഊര്‍ജ്ജമായി മാറി പുറത്തു പോകാന്‍ സാധിക്കൂ. ഇങ്ങനെ ഗ്ലൂക്കോസ് ഊര്‍ജ്ജമായി മാറാതിരിക്കുമ്പോഴാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത്. ജീവിതചര്യ രോഗമായ പ്രമേഹത്തെ അകറ്റി നിര്‍ത്തണമെങ്കില്‍ ജീവിതരീതി മാറ്റിയാല്‍ മാത്രം മതിയാകും.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതന്നല്ല പാന്‍ക്രിയാസിനുണ്ടാകുന്ന തകരാറാണ് പ്രമേഹം. പ്രമേഹത്തെ ടൈപ് വണ്‍ പ്രമേഹമെന്നും ടൈപ് ടു പ്രമേഹമെന്നും തരംതിരിച്ചിട്ടുണ്ട്.

ടൈപ് വണ്‍ പ്രമേഹത്തില്‍ പാന്‍ക്രിയാസിന്റെ തകരാര്‍ മൂലം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നില്ല. ഇത്തരക്കാര്‍ കൃത്യമായി മരുന്നു കഴിക്കേണ്ടതായും ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടതായുമുണ്ട്. ടൈപ് വണ്‍ പ്രമേഹക്കാര്‍ മരുന്നും ഇന്‍സുലിന്‍ ഇന്‍ജക്ഷനും മാത്രം മതിയെന്നു കരുതിയാല്‍ തെറ്റി.

ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം അതാതു ദിവസം തന്നെ ജോലി ചെയ്ത്, കത്തിച്ചു കളഞ്ഞാല്‍ മാത്രമേ ഇതെല്ലാം സാധിക്കൂ. ലോകത്തുള്ള ഇന്‍സുലിനും മരുന്നിനും പഞ്ചസാരയെ ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിയില്ല.

ടൈപ് വണ്‍ പ്രമേഹം ബാധിച്ചവര്‍ കേരളത്തില്‍ വളരെ കുറവാണ്. സംസ്ഥാനത്തെ മിക്കയാളുകളിലും ബാധിച്ചിരിക്കുന്നത് ടൈപ് ടു പ്രമേഹമാണ്. ശരീരാധ്വാനമില്ലാത്ത സാഹചര്യത്തിലാണ് ഈ പ്രമേഹം ആളുകളില്‍ പിടിമുറുക്കുന്നത്.

കോശങ്ങലുള്ള ഗ്ലൂക്കോസ് ഊര്‍ജ്ജമായി മാറാതിരിക്കുമ്പോള്‍ കൂടുതല്‍ ഗ്ലൂക്കോസിന് അവിടേക്കെത്താന്‍ സാധിക്കില്ല. തുടര്‍ന്ന് പാന്‍ക്രിയാസില്‍ നിന്ന് രക്തത്തിലേക്ക് വരുന്ന ഇന്‍സുലിന്റെ അളവ് കുറയുകയും ചെയ്യും. ഇത്തരക്കാരെയാണ് പ്രീ ഡയബറ്റിസ് എന്നു വിളിക്കുന്നത്.

90 % ജനങ്ങള്‍ക്കും പാന്‍ക്രിയാസിനു കുഴപ്പവുമുണ്ടായിരിക്കില്ല. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും അവ മടിപിടിച്ചിരിക്കുകയായിരിക്കും. അങ്ങനെ പ്രവര്‍ത്തിക്കാതിരിക്കുന്ന, മടിപിടിച്ച് കിടക്കുന്ന പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുകയാണ് ഞങ്ങളുടെ ചികിത്സ രീതി.

uploads/news/2017/11/165321/DIABETESDAY141117a1.jpg
ഡോ.എം.വി.പ്രസാദ്

മധുരവും മരുന്ന്


മൂക്കില്‍ പൊടി കയറുമ്പോള്‍ പുറത്തുകളയാന്‍ വേണ്ടിയാണല്ലോ തുമ്മുന്നുത്. മൂക്കില്‍ പൊടി പോയില്ലെങ്കില്‍ തുമ്മേണ്ട കാര്യമില്ല. അതുപോലെയാണ് രക്ത ത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നവര്‍ മധുരം കഴിക്കാതിരിക്കുന്നത്.

ഭക്ഷണം ഗ്ലൂക്കോസായി മാറുന്നതനുസരിച്ചു മാത്രമേ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കൂ. ഇന്‍സുലിന്‍ ഉണ്ടായാല്‍ കോശങ്ങളിലേക്ക് ഗ്ലൂക്കോസിനു പ്രവേശിക്കും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നുണ്ടെങ്കില്‍ എന്തുകൊണ്ടു കൂടുന്നു എന്നാണ് കണ്ടുപിടിക്കേണ്ടത്. പാന്‍ക്രിയാസിനു കാര്യമായ കേടുപാടില്ലെങ്കില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും.

അങ്ങനെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ പാന്‍ക്രിയാസ് മടിപിടിച്ചിരിക്കുയാണെന്നു ഓര്‍ക്കുക. മടിപിടിച്ചിരിക്കുന്ന അതിനെ ജോലിചെയ്യിപ്പിക്കാനും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും കഴിവുള്ള ഒരേ ഒരു വസ്തു ഗ്ലൂക്കോസ് ആണ്.

ഗ്ലൂക്കോസ് ശരീരത്തില്‍ എത്തിയാലേ അത് ഇന്‍സുലിന്‍ ഉണ്ടാക്കുകയും അവ രക്തത്തിലൂടെ എല്ലാ കോശങ്ങളിലും എത്തുകയുമുള്ളൂ. അതിനു വേണ്ടി ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.

എന്റെ മുന്നിലെത്തുന്ന രോഗികളുടെ ശരീരത്തിലെ എല്ലാ പേശികളെയും ഉത്തേജിപ്പിക്കാന്‍ വേണ്ടിയാണ് മധുരം കഴിപ്പിക്കുന്നത്. ചിട്ടയായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ തുടക്കാരായ എല്ലാവരെയും പൂര്‍ണ്ണമായും ഇതില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കും.

മധുരം മാത്രമല്ല മരുന്ന്


സാധാരണ രീതിയില്‍ ശരീരത്തിലെ ഒരു അവയവവും അവയുടെ ജോലി ചെയ്യാതിരിക്കില്ല. എന്നാല്‍ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മനുഷ്യര്‍ക്കൊപ്പം ഉള്ളിലുള്ള അവയവങ്ങളും മടിയന്‍മാരായി. ഹൃദയം,കരള്‍,വൃക്കകള്‍.. തുടങ്ങി ജീവന്‍ നിലനിര്‍ത്തുന്ന അവയവങ്ങള്‍, അവയുടെ ജോലി ചെയ്യാതിരിക്കുന്നതാണ് പല അസുഖങ്ങളുടെയും കാരണം.

ഈ മടി കാര ണം കാലക്രമേണ ചെറിയ രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന ഗ്ലൂക്കോസ് ഹൃദയം,കരള്‍,വൃക്കകള്‍ തുടങ്ങി എല്ലാ അവയവങ്ങളുടെയും നാശത്തിനിടയാക്കും. ഉറക്കം തൂങ്ങി മടിപിടിച്ച ഈ അവയവങ്ങളെ വിളിച്ചുണര്‍ത്തി അവ ചെയ്യേണ്ട ജോലികള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യിപ്പിക്കണം.

പാന്‍ക്രിയാസിന്റെ മടി മാറ്റാനായി കൂടുതല്‍ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണം കഴിക്കുക. പക്ഷേ അതുകൊണ്ട് രക്തത്തിലെ അളവ് കുറയുമെന്നല്ല. ശരീരത്തിലെ എല്ലാ കോശങ്ങളിലുമെത്തുന്ന ഗ്ലൂക്കോസ് അവിടെത്തന്നെ കെട്ടിക്കിടക്കുകയാണ്.

അതിനിടവരാതെ നോക്കണം. ഗ്ലൂക്കോസ് ശരീരത്തിനു അധ്വാനിക്കാനുള്ള ഊര്‍ജ്ജമാണ്. അതിനെ ജോലി ചെയ്തു തന്നെ തീര്‍ക്കണം. ഇന്ന് കായികാധ്വാനമുള്ള ജോലികുറവായതിനാല്‍ പ്രത്യേക വ്യായാമങ്ങളാണ് അതിനായി ചെയ്യേണ്ടത്.

ശരീരത്തിന്റെ എല്ലാ പേശികള്‍ക്കും വ്യായാമം നല്‍കുമ്പോള്‍ കെട്ടിക്കിടക്കുന്ന ഗ്ലൂക്കോസ് ഊര്‍ജ്ജമായി മാറുകയും വീണ്ടും ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുകയും ചെയ്യും.

ഇവയെല്ലാം കൃത്യമാകുമ്പോള്‍ ഗ്ലൂക്കോസിനുസൃതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസ് നിര്‍ബന്ധിതനാകും. എല്ലാം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, മധുരം കഴിക്കുമ്പോള്‍ പോലും നിയന്ത്രിതമാകും.

ഈ പറഞ്ഞതെല്ലാം ശാസ്ത്രീയമാണ്. പക്ഷേ എന്തുകൊണ്ടോ ആരുമിത് ചിന്തിക്കുന്നില്ല. എന്റെ മുന്നിലെത്തുന്നവരോട് ഇതെല്ലാം പറഞ്ഞു മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഡോക്ടര്‍ നല്ല അധ്യാപകന്‍ കൂടിയായിരിക്കണമെന്നാണ് എന്റെ വിശ്വാസം. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറച്ചും നന്നായി പറഞ്ഞു മനസ്സിലാക്കുമ്പോള്‍ രോഗിയുടെ പൂര്‍ണ സഹകരണമുണ്ടാകും.

കഴിക്കുന്ന ആഹാരത്തിന്റെ, ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിന്റെ അളവിനനുസരിച്ചാണ് വ്യായാമങ്ങള്‍ ശീലിക്കേണ്ടത്. ആദ്യഘട്ടത്തില്‍ ചെറിയ അളവില്‍ മധുരം നല്‍കിക്കൊണ്ട് ചെറിയ വ്യായാമങ്ങള്‍ ശീലിപ്പിക്കും. മധുരം കഴിച്ചുകൊണ്ടു തന്നെ പ്രമേഹത്തെ നേരിടാനുള്ള നൂതന മാര്‍ഗ്ഗമാണിത്

വിശദ വിവരങ്ങള്‍ക്ക്
04936 - 210240/210525.
www.drprasadsdcrc.com

Ads by Google
Ads by Google
LATEST NEWS
TRENDING NOW