Tuesday, October 16, 2018 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
െബെജു ഭാസി
Tuesday 14 Nov 2017 07.27 AM

വല്യേട്ടനെയും വെല്ലുവിളിച്ച് നാഷണലിസ്റ്റ് 'ഞാഞ്ഞൂല്‍' പാര്‍ട്ടി ; കുഞ്ഞുപാര്‍ട്ടിയുടെ മന്ത്രി രാജിവയ്ക്കുമോ എന്ന ചോദ്യത്തില്‍ കേരളം വട്ടംകറങ്ങുന്നു

uploads/news/2017/11/165299/ncp.jpg

കൊച്ചി: നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന ചൊല്ല് അന്വര്‍ഥമാക്കുകയാണ് എന്‍.സി.പി! വെറും രണ്ട് എം.എല്‍.എമാരുള്ള അവര്‍ അഴിമതി പൊറുക്കില്ലെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ ഇടതു ജനാധിപത്യ മുന്നണിയുടെ വിശ്വാസ്യതയുടെ കടയ്ക്കലാണ് അവരുടെ കത്തി. ഏതാനും ദിവസങ്ങളായി കേരള രാഷ്ട്രീയം വട്ടംകറങ്ങുന്നത് ഈ കുഞ്ഞുപാര്‍ട്ടിയുടെ മന്ത്രി രാജിവയ്ക്കുമോ എന്ന ചോദ്യത്തിനു ചുറ്റുമാണ്.

എന്‍.സി.പിക്കു നഷ്ടപ്പെടാന്‍ ഏറെയുണ്ട്. ദേശീയ പാര്‍ട്ടി എന്ന ലേബലുണ്ടെങ്കിലും ഈ രാജ്യത്ത് അവര്‍ക്കുള്ള ഒരേയൊരു മന്ത്രിയാണ് തോമസ് ചാണ്ടി! അതു െകെവിടാന്‍ അവര്‍ തയാറല്ല. മാര്‍ത്താണ്ഡം കായല്‍ഭൂമി െകെയേറി നികത്തിയെന്ന ആരോപണത്തിന്റെ പേരില്‍ ചാണ്ടിയെ മാറ്റിയാല്‍ ഇവിടെ ശേഷിക്കുന്നത് ഒരേയൊരു നിയമസഭാംഗം, കളങ്കിതനായി സ്ഥാനമൊഴിയേണ്ടിവന്ന എ.കെ. ശശീന്ദ്രന്‍. ഇന്നു െഹെക്കോടതിയില്‍ പ്രമുഖ അഭിഭാഷകനെക്കൊണ്ട് ഒരു ഇന്ദ്രജാലം സൃഷ്ടിക്കാമെന്ന പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ''ഇരട്ടച്ചങ്കിനെ'' സാമൂഹിക മാധ്യമങ്ങള്‍ ''ട്രോളു''ന്നതു പോലും വകവയ്ക്കാതെയാണു പിടിച്ചുനില്‍പ്പ്.

പഴയ കോണ്‍ഗ്രസ് എസിന്റെ പുതിയ രൂപമാണ് ഇവിടുത്തെ എന്‍.സി.പി.. ദേശീയതലത്തില്‍ ശരദ് പവാറിന്റെ നേതൃത്വവും പണവുമാണു കരുത്ത്. രാജ്യത്താകെ ഇപ്പോള്‍ 99 എം.എല്‍.എമാരും ആറ് എം.പിമാരുമുണ്ട്. എം.എല്‍.എമാരില്‍ പാതിയും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്രയിലാണ് - 44. ഏഴു സംസ്ഥാനങ്ങളില്‍ സാന്നിധ്യവുമായി ദേശീയ പാര്‍ട്ടി പദവിയുണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ നയമോ നിലപാടോ ഇല്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്കു ചാഞ്ചാട്ടമുണ്ടായി. ഗുജറാത്തിലും അതുതന്നെ അവസ്ഥ. ഗോവയിലുള്ള ഒരേയൊരു എം.എല്‍.എയുടെ പിന്തുണ മനോഹര്‍ പരീക്കര്‍ നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്. ഇവിടെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മുന്നണിക്കൊപ്പമാണു നില്‍പ്പ്. ഈ രാഷ്ട്രീയ വിരോധാഭാസത്തിലും അവര്‍ക്കു മുന്നില്‍ വല്യേട്ടന്‍ പാര്‍ട്ടികള്‍ തലകുനിച്ചുനില്‍ക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ വിലപേശല്‍ ശക്തി പോലുമല്ലാതിരുന്നിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ മന്ത്രിപദം നിലനിര്‍ത്താനായി അവര്‍ സി.പി.എമ്മിനെയും സി.പി.ഐയെയും വരെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. എന്‍.സി.പി. പോയാലും എല്‍.ഡി.എഫിന്റെ കരുത്തിനു തെല്ലും ക്ഷീണമുണ്ടാകുമെന്ന് ആരും ഭയക്കുന്നില്ല. എന്‍.സി.പിയുടെ അംഗബലം എണ്ണിത്തിട്ടപ്പെടുത്താനും വിഷമമില്ല. എന്നിട്ടും മസില്‍ പെരുപ്പിക്കുകയാണ് അവര്‍.

എന്‍.സി.പിയുടെ ശക്തിസ്രോതസ് തോമസ് ചാണ്ടിയെന്ന ധനാഢ്യനാണെന്നത് അറിയാത്തവരില്ല. ഇടതുമുന്നണി കേന്ദ്രങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ തോമസ് ചാണ്ടി പണം വാരിയെറിഞ്ഞത് അങ്ങാടിപ്പാട്ടാണ്. കേന്ദ്രത്തില്‍ ശരദ് പവാറിന്റെ പവറില്‍ പിടിച്ചുനില്‍ക്കുന്ന എന്‍.സി.പിയുടെ കേരളഘടകത്തിന്റെ ശക്തി മന്ത്രി തോമസ് ചാണ്ടിയുടെ പണക്കരുത്താണെന്നു ജനം ആര്‍ത്തുവിളിക്കുന്നു.

Ads by Google
െബെജു ഭാസി
Tuesday 14 Nov 2017 07.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW