Monday, December 17, 2018 Last Updated 48 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.39 AM

ചാണ്ടിയെ പിടിച്ചു പുറത്താക്കേണ്ടിവരും: വി.എസ്‌.

uploads/news/2017/11/165294/k2.jpg

കഴക്കൂട്ടം: മന്ത്രി തോമസ്‌ ചാണ്ടി രാജിവച്ചു പുറത്തുപോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടിവരുമെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍. സി.പി.എം. കഴക്കൂട്ടം ലോക്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ വി.എസ്‌. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ്‌ ഇക്കാര്യം പറഞ്ഞത്‌.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വച്ചിട്ടും ഒരു നാണവുമില്ലാതെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അന്വേഷണ കമ്മിഷനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.എം. കഴക്കൂട്ടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കലക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രി തോമസ്‌ ചാണ്ടി രാജിവയ്‌ക്കണമെന്ന്‌ സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത്‌ കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണു പന്ന്യന്‍ തോമസ്‌ ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടത്‌.

Ads by Google
Tuesday 14 Nov 2017 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW