Tuesday, November 14, 2017 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.34 AM

മഴയില്‍ പ്രതീക്ഷയര്‍പ്പിച്ചു ഡല്‍ഹി

uploads/news/2017/11/165257/d3.jpg

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞരും പരിസ്‌ഥിതി വകുപ്പും തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്നും ഡല്‍ഹി സര്‍ക്കാര്‍. ആകാശത്തുനിന്ന്‌ വെള്ളം തളിക്കുന്നതിനെപ്പറ്റി പവന്‍ ഹാന്‍സ്‌ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ഡല്‍ഹി വികസന മന്ത്രി ഗോപാല്‍ റായ്‌ അറിയിച്ചു.
ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക്‌ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ ഈ മാസം 11ലെ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട്‌ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാനും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വനിതകള്‍ക്കോ, ഇരുചക്രവാഹനങ്ങള്‍ക്കോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ ഇളവു പാടില്ലെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്ന്‌ ഒറ്റ-ഇരട്ട നമ്പര്‍ പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഒരാഴ്‌ചയിലേറെയായി രാജ്യതലസ്‌ഥാനത്ത്‌ കനത്ത പുകമഞ്ഞാണ്‌. കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങളും ഇഷ്‌ടിക നിര്‍മാണമടക്കവുള്ളവയും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്‌.
അതേ സമയം, മൂടല്‍ മഞ്ഞിനെത്തുടര്‍ന്നു കാഴ്‌ചദൂരം കുറഞ്ഞതിനെത്തുടര്‍ന്ന്‌ 69 ട്രെയിനുകളാണു വൈകിയോടുന്നതെന്നു റെയില്‍വേ അറിയിച്ചു. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. എട്ടു ട്രെയിനുകള്‍ റദ്ദാക്കി.
ഡല്‍ഹിയില്‍ ഇന്നും നാളെയും ചെറിയതോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതു ഡല്‍ഹി നിവാസികള്‍ക്ക്‌ ആശ്വാസം പകരും. ഒരാഴ്‌ചയായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്നലെ തുറന്നു. കുട്ടികളും അധ്യാപകരും മുഖാവരണം ധരിച്ചാണ്‌ എത്തുന്നത്‌. ഏറ്റവും മലിനമാക്കപ്പെട്ട 10 ലോക നഗരങ്ങളില്‍ ഒന്നായി ഡല്‍ഹി മാറിയെന്നു കണ്‍സല്‍ട്ടന്‍സി കമ്പനിയായ വെരിസ്‌ക് മേപ്പിള്‍ക്രോഫ്‌റ്റ്‌ അറിയിച്ചു.

Ads by Google
Tuesday 14 Nov 2017 02.34 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW