Sunday, August 19, 2018 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.34 AM

പാതയോരത്തെ മദ്യവില്‍പ്പന , ഇളവ്‌ എല്ലാ നഗരസഭകള്‍ക്കും ബാധകം: സുപ്രീം കോടതി

uploads/news/2017/11/165256/d2.jpg

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യവില്‍പ്പനയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനം നഗരസഭാ പരിധിയില്‍ ബാധകമല്ലെന്ന മുന്‍ ഉത്തരവ്‌ രാജ്യത്തെ എല്ലാ നഗരസഭയ്‌ക്കും ബാധകമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. ജൂലൈ 11ന്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്‌തത വരുത്തിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വാക്കാലുള്ള വിശദീകരണം.
ചണ്ഡിഗഡ്‌ ആസ്‌ഥാനമായ സര്‍ക്കാരിതര സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ ജൂലൈയില്‍ ദേശീയ, സംസ്‌ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനം നഗരസഭാ പരിധിയില്‍ ബാധകമല്ലെന്ന്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ രണ്ടംഗ ബെഞ്ച്‌ ഇടക്കാല ഉത്തരവിട്ടത്‌. എന്നാല്‍, ഇത്‌ ചണ്ഡിഗഡിനു മാത്രം ബാധകമായ വിധിയാണോയെ കാര്യത്തില്‍ വ്യക്‌തതവരുത്തണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കാന്‍ മദ്രാസ്‌ ഹൈക്കോടതി തമിഴ്‌നാട്‌ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ്‌ ഇളവ്‌ എല്ലാ നഗരസഭകള്‍ക്കും ബാധകമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയത്‌.

Ads by Google
Tuesday 14 Nov 2017 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW