Tuesday, November 14, 2017 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.34 AM

റെയ്‌ഡില്‍ കണ്ടെത്തിയത്‌ ശശികലയുടെ 1,430 കോടി

uploads/news/2017/11/165255/d1.jpg

ചെന്നൈ/ബംഗളൂരു: അണ്ണാ ഡി.എം.കെ. നേതാവ്‌ വി.കെ. ശശികലയുടെ 1,430 കോടി രൂപ മതിക്കുന്ന അനധികൃത സ്വത്ത്‌ ആദായനികുതി വകുപ്പ്‌ കണ്ടെത്തി. പലയിടങ്ങളിലായി ശശികലയ്‌ക്കു ബന്ധമുള്ള 10 സ്‌ഥാപനങ്ങളില്‍നിന്നാണു നികുതി വെട്ടിപ്പ്‌ കണ്ടെത്തിയത്‌. അന്വേഷണം തുടരും.
ആദായനികുതി വകുപ്പിന്റെ പരിശോധന അഞ്ച്‌ ദിവസം പിന്നിട്ടപ്പോഴത്തെ കണക്കാണു പുറത്തുവന്നത്‌. ശശികല, അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ എന്നിവരുടെയും ടെലിവിഷന്‍ ചാനലായ ജയ ടിവിയുടെയും നികുതിവെട്ടിപ്പാണു പുറത്തുവന്നത്‌. "ഓപ്പറേഷന്‍ക്ല ീന്‍ മണി" കള്ളപ്പണ വേട്ടയുടെ ഭാഗമായാണു പരിശോധന.
ഏഴ്‌ കോടി രൂപയുടെ കറന്‍സിയാണു ശശികലയുടെ വസതികളില്‍നിന്നു കണ്ടെത്തിയത്‌. അഞ്ച്‌ കോടി രൂപയുടെ ആഭരണങ്ങളും കണ്ടെത്തി. ശശികലയുടെ 15 ബാങ്ക്‌ ലോക്കറുകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അവയില്‍ ആഭരണങ്ങളും രത്നങ്ങളുമുണ്ടാകുമെന്നാണു പ്രതീക്ഷ. ശശികലയുടെ നാലു ബിനാമി കമ്പനികളുടെ ലൈസന്‍സ്‌ റദ്ദാക്കി. ബന്ധുക്കളുടേതുള്‍പ്പെടെ 150-ലേറെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലായി 215 കേന്ദ്രങ്ങളിലാണു പരിശോധന നടത്തിയത്‌. ഇന്നലെ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഊട്ടിയിലേക്കും അന്വേഷണമെത്തി. ശശികലയുടെ ബിനാമി സ്വത്താണു കണ്ടെത്തിയതിലേറെയും. ജയാ ടിവി, മിഡാസ്‌ ഡിസ്‌റ്റിലറി എന്നിവയിലെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ഊട്ടിയിലെ കോടനാട്‌്, നീലഗിരി ഗ്രീന്‍ ടീസ്‌ എസ്‌റ്റേറ്റുകളുടെ രേഖകളും പരിശോധിക്കുന്നുണ്ട്‌. ജയലളിതയുടെ നിര്യാണത്തിനുശേഷം എസ്‌റ്റേറ്റിന്റെ രേഖകള്‍ ശശികലയുടെ പക്കലാണ്‌.
ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ടിവിക്കു മുന്നിലിരുന്നും പത്രങ്ങള്‍ വായിച്ചും തന്റെ സാമ്രാജ്യം തകരുന്നതിന്റെ വിവരങ്ങള്‍ തെരയുകയാണ്‌ ശശികല.

Ads by Google
Tuesday 14 Nov 2017 02.34 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW