Tuesday, February 20, 2018 Last Updated 31 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.34 AM

ലാപ്‌ടോപ്പില്‍നിന്ന്‌ പുക; തിരുവനന്തപുരം-ബംഗളുരു ഇന്‍ഡിഗോ വിമാനത്തില്‍ പരിഭ്രാന്തി

uploads/news/2017/11/165252/d5.jpg

മുംബൈ: ലാപ്‌ടോപ്പില്‍നിന്നുയര്‍ന്ന പുകയും കരിഞ്ഞ മണവും ഇന്‍ഡിഗോ വിമാനയാത്രികരെയും ജീവനക്കാരെയും പരിഭ്രാന്തരാക്കി. അഗ്നിശമന ഉപകരണം ഉപയോഗിച്ച്‌ സ്‌ഥിതിനിയന്ത്രണത്തിലാക്കിയശേഷം വിമാനം ലാന്‍ഡ്‌ചെയ്യുംവരെ ലാപ്‌ടോപ്പ്‌ അടങ്ങിയ ബാഗ്‌ വെള്ളത്തിലിറക്കിവച്ചു.
തിരുവനന്തപുരത്തുനിന്നു ബംഗളുരുവിലേക്കുപോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6ഇ-445 വിമാനത്തിലാണു നാടകീയസംഭവങ്ങളുണ്ടായത്‌. കഴിഞ്ഞ ശനിയാഴ്‌ചയാണു സംഭവമുണ്ടായതെങ്കിലും വിമാനക്കമ്പനി ഇക്കാര്യം ഇന്നലെയാണു പുറത്തുവിട്ടത്‌. കറുത്തനിറത്തിലുള്ള ബാഗില്‍നിന്നു കരിഞ്ഞമണവും പുകയും വന്നത്‌ യാത്രക്കാരാണു വിമാനജീവനക്കാരെ അറിയിച്ചത്‌. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചശേഷം അഗ്നിശമന ഉപകരണം ഉപയോഗിച്ച്‌ സ്‌ഥിതി നിയന്ത്രിച്ചു. പിന്നീട്‌ ബാഗിന്റെ ഉടമസ്‌ഥനെ കണ്ടെത്തുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്‌തു.
വെള്ളം നിറച്ച കണ്ടെയ്‌നറില്‍ ബാഗ്‌ ഇറക്കിവയ്‌ക്കുകയും സുരക്ഷിതമായി ബംഗളുരു വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ്‌ ചെയ്യുകയമായിരുന്നെന്ന്‌ ഇന്‍ഡിഗോ വക്‌താവ്‌ അറിയിച്ചു. ഡയക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷനെ വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 14 Nov 2017 02.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW