Tuesday, October 16, 2018 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.29 AM

സൗദിയില്‍ തടവിലല്ല, ഉടന്‍ നാട്ടിലെത്തും: ലബനന്‍ മുന്‍ പ്രധാനമന്ത്രി

uploads/news/2017/11/165238/in5.jpg

ബെയ്‌റൂട്ട്‌: സൗദി അറേബ്യയില്‍ തടവിലല്ലെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നാട്ടില്‍ തിരിച്ചെത്തുമെന്നും ലബനന്‍ മുന്‍ പ്രധാനമന്ത്രി സാദ്‌ അല്‍ ഹരീരി.
സൗദി അറേബ്യയില്‍വച്ച്‌ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച ഹരീരിയെ തടവിലാക്കിയിരിക്കുകയാണെന്ന്‌ അഭ്യൂഹമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു സൗദിയില്‍ താന്‍ സ്വതന്ത്രനാണെന്നു വ്യക്‌തമാക്കി ഹരീരി ക്യാമറയ്‌ക്കു മുന്നിലെത്തിയത്‌.
"ഞാന്‍ ഇവിടെ സ്വതന്ത്രനാണ്‌. ആഗ്രഹിച്ചാല്‍ നാളെത്തന്നെ നാട്ടിലേക്കു പോകാന്‍ കഴിയും "- ഫ്യൂച്ചര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഹരീരി പറഞ്ഞു. ഉടന്‍തന്നെ ലബനനലിലേക്കു തിരിച്ചുപോകുമെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ബെയ്‌റൂട്ടിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരീരിയെ സൗദി തടങ്കലില്‍ വച്ചിരിക്കുന്നു എന്ന സംശയവുമായി ലബനനും അവര്‍ പിന്തുണയ്‌ക്കുന്ന ഹിസ്‌ബുള്ളയുമാണു കഴിഞ്ഞദിവസം രംഗത്തെത്തിയത്‌.

Ads by Google
Tuesday 14 Nov 2017 02.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW