Tuesday, November 14, 2017 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.29 AM

കാലിക്കന്നാസില്‍ക്കയറി ഒഴുകി, ഒടുവില്‍ ബാലന്‍ ബംഗ്ലാദേശ്‌ തീരമണഞ്ഞു

uploads/news/2017/11/165237/in4.jpg

ധാക്ക: സ്വന്തംനാട്ടില്‍ പട്ടിണിയും വംശീയപീഡനവും മൂലം നരകിച്ചുമരിക്കുന്നതിനേക്കാള്‍ കടലിലെ മുങ്ങിമരണമാണു ഭേദമെന്നു നബി ഹുസൈനു തോന്നി. രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കില്‍... പ്രതീക്ഷ മുഴുവന്‍ ബംഗ്ലാദേശിലാണ്‌. ആറുലക്ഷം പേര്‍ അഭയം തേടിയ മറുകര. പക്ഷേ, മരണമുഖത്തുകൂടി അഞ്ചുകിലോമീറ്റര്‍ കടലിടുക്ക്‌ കടക്കണം.
അതിനാല്‍, മ്യാന്‍മറില്‍നിന്നു രക്ഷനേടാന്‍ റോഹിന്‍ഗ്യ വംശജനായ ഈ പതിമൂന്നുകാരന്‍ ആശ്രയിച്ചത്‌ പാചകഎണ്ണ കൊണ്ടു വന്ന കാലിക്കന്നാസ്‌. നീന്തലറിയാത്ത മകനെ ഇതിനു മുമ്പു കണ്ടിട്ടില്ലാത്ത കടലിലേക്കു അയയ്‌ക്കാന്‍ മാതാപിതാക്കള്‍ക്ക്‌ ഒട്ടും മനസില്ലായിരുന്നു.
പക്ഷേ, അവനെങ്കിലും പട്ടിണയില്‍നിന്നു രക്ഷപ്പെടട്ടേയെന്ന ചിന്ത അവര്‍ക്കുമുണ്ടായി. കാരണം, നാലു ദിവസമായി അവരുടെ വീട്ടില്‍ അടുപ്പ്‌ പുകയുന്നുണ്ടായിരുന്നില്ല. അവര്‍ കണ്ണീരോടെ മകനെ യാത്രയാക്കി. നാഫ്‌നദി കടന്നാല്‍ കടലാണ്‌. നിരവധിപ്പേര്‍ ഇങ്ങനെ മറുകര തേടുന്നുണ്ട്‌. അതിനാല്‍ 23 അംഗ അഭയാര്‍ഥി സംഘത്തോടൊപ്പം നബി ഹുസൈനും ചേര്‍ന്നു.
കന്നാസുകളിലാണ്‌ അവരും പുറപ്പെടാന്‍ ഒരുങ്ങിയത്‌. പരസ്‌പരം വള്ളികൊണ്ടു ബന്ധിച്ചിരുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നബിയു, തിരയുടെ കാരുണ്യത്തില്‍ നീങ്ങി. ഒടുവില്‍ അവശനായി എങ്ങെനയോ സ്വപ്‌നഭൂമിയിലെത്തി. മത്സ്യത്തൊഴിലാളികളും കാലിച്ചന്തയുമുള്ള തീരം. ഈ ബാലന്‍ സുരക്ഷിതമായെത്തിയെന്നറിയാതെ മ്യാന്‍മറില്‍ പ്രാര്‍ഥനയുമായി കുടുംബാംഗങ്ങള്‍ കഴിയുന്നു. മറ്റനേകം റോഹിന്‍ഗ്യ വംശജരെപ്പോലെ തന്നെ.

Ads by Google
Tuesday 14 Nov 2017 02.29 AM
YOU MAY BE INTERESTED
TRENDING NOW