Tuesday, November 14, 2017 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.28 AM

സൗദിയില്‍ ഡ്രൈവിങ്‌ ലൈസന്‍സിന്‌ നിര്‍ബന്ധിത പരിശീലനം വരുന്നു

റിയാദ്‌: സൗദിയില്‍ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പാസാകുന്നവര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിനു മുമ്പ്‌ നിര്‍ബന്ധിത പരിശീലനം കൂടി ഏര്‍പ്പെടുത്തുന്നു. ടെസ്‌റ്റില്‍ പാസാകുന്നവര്‍ക്ക്‌ ഉടന്‍ ലൈസന്‍സ്‌ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയതായി സൗദി ട്രാഫിക്‌ ജനറല്‍ അതോറിറ്റി മേധാവി കേണല്‍ മുഹമ്മദ്‌ അബ്‌ദുല്ല അല്‍ബസാമി അറിയിച്ചു. അടുത്തമാസം മുതല്‍ നിര്‍ബന്ധിത പരിശീലന കോഴ്‌സ്‌ നടപ്പാക്കും.
പുതുതായി ലൈസന്‍സിന്‌ അപേക്ഷിക്കുന്നവരില്‍ നന്നായി ഡ്രൈവിങ്‌ വശമുള്ളവരും ലൈറ്റ്‌ വെഹിക്കിള്‍ ലൈസന്‍സ്‌ നേടി രണ്ട്‌ വര്‍ഷത്തിനു ശേഷം ഹെവി ഡ്രൈവിങ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്നവരും 30 മണിക്കൂര്‍ കോഴ്‌സില്‍ പങ്കെടുത്താല്‍ മതി. ഡ്രൈവിങ്‌ ലൈസന്‍സ്‌ പുതുക്കുന്നവര്‍ക്ക്‌ നിര്‍ബന്ധിത പരിശീലനം ബാധകമല്ല.
ഡ്രൈവിങ്ങില്‍ മികച്ച നിലവാരം പുലര്‍ത്താത്ത അപേക്ഷകര്‍ 90 മണിക്കൂര്‍ നീണ്ട കോഴ്‌സില്‍ പങ്കെടുക്കണം. ലൈറ്റ്‌ വെഹിക്കിള്‍ ലൈസന്‍സ്‌ നേടി രണ്ടു വര്‍ഷം തികയാതെ പബ്ലിക്‌ ഡ്രൈവിങ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്നവര്‍ 90 മണിക്കൂര്‍ പരിശീലനം നേടണം.
വാഹനം ഓടിക്കുന്നതില്‍ പ്രാവീണ്യമില്ലാത്തവര്‍ പബ്ലിക്‌ ഡ്രൈവിങ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്നുവെങ്കില്‍ അവര്‍ 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പങ്കെടുക്കണം. ഓരോ ദിവസവും മൂന്നു മണിക്കൂറാണ്‌ കോഴ്‌സ്‌ നടത്തുക.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Tuesday 14 Nov 2017 02.28 AM
YOU MAY BE INTERESTED
TRENDING NOW