Tuesday, November 14, 2017 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.25 AM

സ്‌ത്രീസുരക്ഷ പേരില്‍ ; പീഡനക്കേസ്‌ ഏറുന്നു

uploads/news/2017/11/165232/c4.jpg

കോട്ടയം: സ്‌ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാവുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്‌ഥാനമാണു കേരളമെന്ന്‌ അടുത്തകാലത്തു പഠനങ്ങളില്‍ കണ്ടെത്തിയിട്ടും സ്‌ത്രീപീഡനം വര്‍ധിക്കുന്നു. പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണു സംസ്‌ഥാനത്തിനു നല്ലസര്‍ട്ടിഫിക്കറ്റു നല്‍കിയിരുന്നത്‌. എന്നാല്‍, സംസ്‌ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍ നാടിനു പേരുദോഷമാകുന്നു.
ഇതനുസരിച്ചു കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ പീഡനത്തിരയായത്‌ 1153 സ്‌ത്രീകള്‍. സ്‌ത്രീധനപീഡനത്തില്‍ ഏഴുപേര്‍ മരിച്ചു. ഭര്‍ത്താവില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ 2023 പേര്‍ക്ക്‌ ശാരീരികപീഡനം ഏല്‍ക്കേണ്ടിവന്നു.
ഇക്കാലയളവില്‍ 117 സ്‌ത്രീകളെ തട്ടിക്കൊണ്ടു പോയി. പൊതുനിരത്തില്‍ അപമാനിക്കപ്പെട്ടത്‌ 2705 സ്‌ത്രീകളാണ്‌. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വനിതാക്കമ്മിഷന്‍ അടക്കം നിരവധി സര്‍ക്കാര്‍ ഏജന്‍സികളുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല.
സ്‌ത്രീ സുരക്ഷയ്‌ക്കായി പോലീസ്‌ നടപ്പാക്കിയ പിങ്ക്‌ പോലീസ്‌ സംവിധാനം പാളിയതും തിരിച്ചടിയായി. പൊതുനിരത്തില്‍ സ്‌ത്രീകള്‍ അപമാനിക്കപ്പെടുമ്പോഴും കൃത്യസമയത്ത്‌ ഇടപെടാന്‍ പിങ്ക്‌ പോലീസിനു കഴിയുന്നില്ല. കഴിഞ്ഞ ബജറ്റില്‍ പിങ്ക്‌ കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയവയ്‌ക്ക്‌ 12 കോടി രൂപയാണു സര്‍ക്കാര്‍ വകയിരുത്തിയത്‌. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ മാത്രമേ ഇവരുടെ സേവനം ലഭ്യമാവൂ.
ഇത്തരത്തില്‍ നിരവധി പദ്ധതികളാണു സംസ്‌ഥാനത്തു പേരിനു മാത്രമായി നടത്തുന്നത്‌. കഴിഞ്ഞ ബജറ്റില്‍ സ്‌ത്രീ സുരക്ഷയ്‌ക്കായി നിരവധി പ്രഖ്യാപനങ്ങളുണ്ടായി. ബോധവല്‍ക്കരണത്തിനു 34 കോടിയും ഷെല്‍ട്ടര്‍ ഹോംസ്‌, ഷോര്‍ട്ട്‌ സ്‌റ്റേ ഹോംസ്‌, വണ്‍സ്‌റ്റോപ്‌ ക്രൈസിസ്‌ സെന്റര്‍ എന്നിവയ്‌ക്ക്‌ 19.5 കോടിയും രണ്ട്‌ എസ്‌.ഒ.എസ്‌ മോഡല്‍ ഹോമുകള്‍ക്കു മൂന്നു കോടി രൂപയും നീക്കിവച്ചിരുന്നു. സ്‌ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഷെല്‍റ്റര്‍ ഹോം പദ്ധതി ആരംഭിച്ചിട്ടില്ല. മറ്റു പദ്ധതികളുടെ കാര്യവും വ്യത്യസ്‌തമല്ല.

എം.ടി. ശ്രീതുമോന്‍

Ads by Google
Tuesday 14 Nov 2017 02.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW